വത്തിക്കാൻ: ദൈവത്തോട് നന്ദി പറയുക എന്നത് സുന്ദരമായ പ്രാർത്ഥനയാണെന്നും ഈ വിധമുള്ള പ്രാർത്ഥന ദൈവത്തിന് പ്രിയങ്കരമാണെന്നും ഫ്രാൻസിസ് പാപ്പ. വത്തിക്കാനിൽ വച്ച് സെപ്റ്റംബർ 21 ന്, ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്ന ഓസ്ട്രിയയിലെ sonnenschein എന്ന സ്ഥാപനത്തിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും സഹകാരികൾക്കും നല്കിയ പ്രത്യേക സന്ദർശനത്തിലാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. അവിടെ സന്നിഹിതരായ കുട്ടികളോട് വൈവിധ്യമാർന്ന നിറങ്ങളിലുള്ള പുഷ്പങ്ങൾ പോലെയാണ് നിങ്ങളെന്നും ദൈവത്തിന്റെ സൃഷ്ടിയിൽ നാമോരോരുത്തരും സുന്ദരരാണെന്നും എല്ലാത്തിനുമായി ദൈവത്തിനു നന്ദി പറയണമെന്നും പാപ്പ ഓർമിപ്പിച്ചു.
കൂടാതെ, നല്ല ഈശോയെ എന്റെ അമ്മയെയും അച്ഛനെയും ജോലിയിൽ നീ സഹായിക്കണമേ, രോഗിയായ മുത്തശ്ശിക്ക് ആശ്വാസം നൽകണമേ, ലോകമെമ്പാടും ഭക്ഷണമില്ലാതെ കഴിയുന്ന കുട്ടികൾക്ക് ഭക്ഷണം നൽകണമേ, സഭയെ വിശ്വാസത്തിൽ നയിക്കാൻ പാപ്പയെ സഹായിക്കണമേ എന്നിങ്ങനെയുള്ള കൊച്ചുപ്രാർത്ഥനകളും പാപ്പ കുട്ടികളെ പഠിപ്പിച്ചു. ഈ കുഞ്ഞുങ്ങൾക്കുവേണ്ടി ചെയ്യുന്നതെല്ലാം ഈശോയ്ക്കുവേണ്ടിയാണ് ചെയ്യുന്നത് എന്ന് ഓർമിപ്പിച്ച പാപ്പ സ്ഥാപനത്തിന്റെ സഹകാരികൾക്കും മാതാപിതാക്കൾക്കും പ്രത്യേകം നന്ദി പറയുകയുണ്ടായി.
Dn. Manuel Manarkattu
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26