തിരുവനന്തപുരം: സർവകലാശാലാ നിയമന വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിൽ പോര് രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് രാജ്‌ഭവൻ തിരിച്ചയച്ചു.
സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണിത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ബിൽ ആയാലും, ഓർഡിനൻസ് ആയാലും ചാൻസലർ പദവിയിൽ നിന്ന് തന്നെ മാറ്റുന്ന തീരുമാനത്തിൽ ഒപ്പിടില്ലെന്ന് ഗവർണറും നിലപാടെടുത്തു. തന്നെമാത്രം ലക്ഷ്യമിട്ടുള്ള നിയമനിർമാണമാണെങ്കിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനും പകരം അതത് മേഖലകളിലെ വിദഗ്‌ദ്ധരെ ചാൻസലറായി നിയമിക്കാനുമുള്ള ഓർഡിനൻസിനാണ് സർക്കാർ രൂപം നൽകിയത്. സർവകലാശാലാ വി.സി. നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ പോര് രൂക്ഷമായതിനെത്തുടർന്നായിരുന്നു ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.