കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമാ ഇടവകയുടെ 59 മത് ഇടവകദിനവും ഇടവക സ്ഥാപിതമായതിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മലങ്കര മാർത്തോമ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ നിർവ്വഹിക്കും.അബ്ബാസിയാ ആസ്പെയർ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ 25 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.
ഇടവക വികാരി ഫാ.എ. റ്റി. സഖറിയായുടെ നേതൃത്വത്തിൽ വജ്ര ജൂബിലി ജനറൽ കൺവീനർ ലാജി ജേക്കബ്, കൺവീനർ ജോജോ ജോൺ, കുടാതെ പതിനൊന്ന് സബ്കമ്മറ്റികളിലായി 265 അംഗ വജ്രജൂബിലിക്കമ്മിറ്റിയാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.
" ആരാധനയോടെ ആരോഹണം" എന്നതാണ് വജ്ര ജൂബിലിയുടെ ''തീം'' ആയി തെരെഞ്ഞെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വച്ച് വജ്ര ജൂബിലിയുടെ ലോഗോയും തീമും പ്രകാശനം ചെയ്യുന്നതാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാനായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സഭയുടെ വിശ്വാസവും ആചാരങ്ങളും അംഗങ്ങളുടെ ഹൃദയങ്ങളിൽ രൂഡമൂലമാകാൻ ഉതകുന്ന ആത്മീയ പ്രഭാഷണങ്ങൾ, സാമൂഹിക തിന്മകളായ മദ്യം, മയക്ക് മരുന്ന് അതുപോലെ സാമൂഹ്യ മാദ്ധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരെ കുട്ടികളെയും, യുവാക്കളെയും ബോധവൽക്കരിക്കുന്ന ക്ലാസ്സുകൾ, യുവതലമുറയെ UPSC പോലുള്ള മത്സര പരീക്ഷകളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള സെമിനാറുകൾ, ഹെൽത്ത് ഇൻഷ്വറൻസ് പോളിസികളെക്കുറിച്ചുള്ള പരിചയപ്പെടൽ എന്നിവയിൽ അതാത് മേഖലകളിലുള്ള വിദഗ്ദരെ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കും. Bഅംഗങ്ങള പങ്കെടുപ്പിച്ചു കൊണ്ട് വിവിധ മത്സരങ്ങൾ കലാപരിപാടികൾ, മുൻകാലങ്ങളിൽ പ്രവർത്തിച്ച ചുമതലക്കാരെ ആദരിക്കൽ, വിപുലമായ സമാപന സമ്മേളനം എന്നിവയും ഉണ്ടാകും
കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന "കരുണാമൃതം ", ''വിദ്യാമൃതം '' "സ്നേഹാമൃതം', " ജീവാമൃതം " തുടങ്ങിയ പദ്ധതികൾക്കും വിവിധ മേഖലകളിൽ വിജയികളായവരെ ആദരിക്കുന്ന " വിജയാമൃതം " "ഹർഷാമൃതം" ജൂബിലി ആഘോഷങ്ങളുടെ സ്മരണ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പ്രസിദ്ധീകരിക്കുന്ന സുവനീറായ "സ്മരണാമൃതം" തുടങ്ങി ഏഴു പ്രോജക്ടുകളും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇടവക വികാരി ഫാ. എ. റ്റി. സഖറിയ, മലങ്കര മാർത്തോമ സുറിയാനി സഭ പരമാദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മെത്രാപ്പോലീത്ത, ജനറൽ കൺവീനർ ലാജി ജേക്കബ് ,കൺവീനർ ജോജോ ജോൺ, മീഡിയാക്കമ്മറ്റി കൺവീനർ ജിബി വർഗ്ഗീസ് തരകൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.