ദുബായ്: ചൊവ്വാഴ്ച പെയ്ത മഴയില്‍ സ്വന്തം ജീവനും മറ്റുളളവരുടെ ജീവനും അപകടകരമാകുന്ന വിധം വാഹനമോടിച്ച ഡ്രൈവർമാർക്ക് പിഴ ചുമത്തി ദുബായ് പോലീസ്. മഴ പെയ്ത് നനഞ്ഞ റോഡില്‍ സ്റ്റണ്ട് നടത്തുകയും അമിത വേഗത്തില്‍ വാഹനമോടിക്കുകയും ചെയ്തവരാണ് കുടുങ്ങിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഇവരുടെ ചിത്രങ്ങളും പോലീസ് പങ്കുവച്ചിട്ടുണ്ട്. ചില വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ ഏറെ പേർ വാഹനങ്ങളുടെ ഈ അഭ്യാസപ്രകടനം കണ്ടിരുന്നു. റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും ട്രാഫിക് പൊലീസ് ജനറൽ ഡിപാർട്ട്മെന്‍റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.