കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഡല്‍ഹി മെട്രോ സര്‍വീസ് നാളെ മുതല്‍ വീണ്ടും പുനഃരാരംഭിക്കും: രോഗലക്ഷണമുള്ളവരെ യാത്രയക്ക് അനുവദിക്കില്ല

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഡല്‍ഹി മെട്രോ സര്‍വീസ് നാളെ മുതല്‍ വീണ്ടും പുനഃരാരംഭിക്കും: രോഗലക്ഷണമുള്ളവരെ യാത്രയക്ക് അനുവദിക്കില്ല

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഡല്‍ഹി മെട്രോ സര്‍വീസ് നാളെ മുതല്‍ വീണ്ടും പുനഃരാരംഭിക്കും. നിയന്ത്രണങ്ങളോടെ ആരംഭിക്കുന്ന മെട്രോ സര്‍വീസില്‍ രോഗലക്ഷണമുള്ളവരെ യാത്രയക്ക് അനുവദിക്കില്ല. സര്‍വീസ് പുനഃരാരംഭിക്കുന്നതിന്റെ തയാറെടുപ്പുകള്‍ ഏറെക്കുറെ പൂര്‍ത്തിയായി.

പൊതുഗതാഗത ഘട്ടംഘട്ടമായി തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് നാളെ മുതല്‍ മുതല്‍ മെട്രോ വീണ്ടും ആരംഭിക്കുന്നത്. സര്‍വീസ് പുനഃരാരംഭിക്കുന്നുതോടെ ഡല്‍ഹി കൂടുതല്‍ സജീവമാകും. ലോക്ക്ഡൗണിന് മുന്‍പ് തന്നെ മാര്‍ച്ച്‌ 22 ജനതാ കര്‍ഫ്യൂ മുതലാണ് ഡല്‍ഹി മെട്രോ അടഞ്ഞുകിടഞ്ഞത്.

എന്‍ട്രി പോയിന്റുകളില്‍ ശരീരോഷ്മാവ് പരിശോധിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. മാസ്‌ക് നിര്‍ബന്ധമാക്കും. സാമൂഹ്യ അകലം ഉറപ്പാക്കും. ഓരോ കോച്ചിലും യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും യാത്രക്കുള്ള ടോക്കണുകള്‍ക്ക് പകരം ഡിജിറ്റല്‍ പണമിടപാടും മെട്രോ കാര്‍ഡും പ്രാബല്യത്തില്‍ വരുത്തും.

രാവിലെ ഏഴു മുതല്‍ 11 വരെയും വൈകീട്ട് 4 മുതല്‍ 8 വരെയാകും സര്‍വീസ്. ആദ്യഘട്ടത്തില്‍ എല്ലാ സ്റ്റേഷനുകളും തുറക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്റ്റേഷനുകള്‍ അടച്ചിടും.

നാളെ യെല്ലോ ലൈനും, മറ്റന്നാള്‍ ബ്ലൂ, പിങ്ക് ലൈനും പിന്നീട് പടിപടിയായി പന്ത്രണ്ടാം തീയതിയോടെ എല്ലാ ലൈനുകളിലും സര്‍വീസ് പുനഃസ്ഥാപിക്കും. കൂടാതെ സെപ്തംബര്‍ 12 മുതല്‍ 80ല്‍ അധികം പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. പത്താം തീയതി മുതലായിരിക്കും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.