കോഴിക്കോട്: കുപ്രസിദ്ധ കുറ്റവാളി ടി.എച്ച് റിയാസ് ഭാര്യക്കും കുട്ടിക്കുമൊപ്പം കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റില്‍. ഇവരുടെ കാറില്‍ നിന്ന് 5.7 ഗ്രാം എംഡിഎംഎ നീലേശ്വരം പൊലീസ് പിടികൂടി. ഇയാളുടെ ഭാര്യ സുമയ്യയേയും പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കര്‍ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 50 ല്‍ പരം കേസുകളില്‍ പ്രതിയാണ് ടി.എച്ച് റിയാസ്.
അതേസമയം എറണാകുളം കോതമംഗലത്ത് 100 കുപ്പി ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശിയെ എക്സൈസ് പിടിയിലായി. അസം നാഘോന്‍ സ്വദേശി മുബാറക് ആണ് പിടിയിലായത്. കോതമംഗലം തങ്കളം ഭാഗത്ത് ഇന്നലെ അര്‍ധരാത്രി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. രാത്രി കാലങ്ങളില്‍ ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, എംഡിഎംഎ തുടങ്ങിയ മയക്ക് മരുന്നുകളുടെ വില്പനയും വിതരണവും ഈ പ്രദേശത്ത് വ്യാപകമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് മുബാറക് പിടിയിലായത്. ബൈക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് മുബാറക്ക് മയക്കു മരുന്ന് സൂക്ഷിച്ചിരുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മുബാറക്ക് പ്രധാനമായും ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്തിയിരുന്നത്. മുബാറക്കിനെതിരെ ജാമ്യ മില്ലാ വകുപ്പ് പ്രകാരം എക്സൈസ് കേസെടുത്തു. പത്ത് വര്‍ഷം കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26