ഗുജറാത്ത് തീരത്ത് 602 കോടിയുടെ ലഹരിവേട്ട; 14 പാക് പൗരന്മാര്‍ പിടിയില്‍

ഗുജറാത്ത് തീരത്ത് 602 കോടിയുടെ ലഹരിവേട്ട; 14 പാക് പൗരന്മാര്‍ പിടിയില്‍

ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളുമായി പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച 14 പാകിസ്ഥാനികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഇവരുടെ പക്കല്‍ നിന്നും 90 കിലോ ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. വിപണിയില്‍ ഇതിന് 602 കോടി രൂപ വിലമതിക്കും. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേന പരിശോധന നടത്തിയത്.

ഇന്ത്യന്‍ തീരദേശ സേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷന് ഒടുവിലാണ് പാകിസ്ഥാനികളെ പിടികൂടിയതെന്നും അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.