ബാങ്ക് ജീവനക്കാരെന്ന വ്യാജേന തട്ടിപ്പ്, സംഘത്തെ അറസ്റ്റ് ചെയ്ത് ഷാ‍ർജ പോലീസ്

ബാങ്ക് ജീവനക്കാരെന്ന വ്യാജേന തട്ടിപ്പ്, സംഘത്തെ അറസ്റ്റ് ചെയ്ത് ഷാ‍ർജ പോലീസ്

ഷാ‍ർജ: ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അക്കൗണ്ടില്‍ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്. അക്കൗണ്ട് കാലാവധി അവസാനിച്ചുവെന്നും മരവിപ്പിക്കുമെന്നും പറഞ്ഞ് ഇവർ ആളുകളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് ഷാർജ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സി.ഐ.ഡി.) ഡയറക്ടർ കേണല്‍ ഒമർ അഹമ്മദ് ബല്‍സോദ് പറഞ്ഞു.

പോലീസിന്‍റെ അന്വേഷണത്തില്‍ ഇവരുടെ താമസസ്ഥലം കണ്ടെത്തുകയും പരിശോധന നടത്തുകയും ചെയ്തു. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന സിം കാർഡുകള്‍, ലാപ് ടോപ്, എന്നിവയും പോലീസ് കണ്ടെടുത്തു.

ഓണ്‍ലൈനിലൂടെയോ നേരിട്ടോ ആരുമായും ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ പങ്കുവയ്ക്കരുതെന്ന് കേണൽ ഒമർ അഹമ്മദ് ബൽസോദ് ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.