മെക്സിക്കോയില്‍ പൊതുസ്ഥലങ്ങളില്‍ പുല്‍ക്കൂട് പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കാന്‍ നീക്കം; കേസ് സുപ്രീം കോടതിയില്‍

മെക്സിക്കോയില്‍ പൊതുസ്ഥലങ്ങളില്‍ പുല്‍ക്കൂട് പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കാന്‍ നീക്കം; കേസ് സുപ്രീം കോടതിയില്‍

മെക്‌സികോ സിറ്റി: യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദൃശ്യവത്ക്കരിക്കുന്ന പുല്‍ക്കൂട് പൊതുസ്ഥലത്ത് പ്രദര്‍ശിക്കുന്നത് നിരോധിക്കണമെന്ന കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കാനൊരുങ്ങി മെക്സിക്കന്‍ സുപ്രീം കോടതി. മെക്സിക്കന്‍ സംസ്ഥാനമായ യുകാറ്റനിലെ ചെറിയ മുനിസിപ്പാലിറ്റിയായ ചോച്ചോലയിലെ സിറ്റി ഹാള്‍ കെട്ടിടത്തില്‍ പുല്‍ക്കൂട് പ്രദര്‍ശിപ്പിച്ചാണ് വിവാദത്തിനു കാരണമായത്. സ്വകാര്യ വ്യക്തി ഇതിനെതിരേ നല്‍കിയ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി വരാനൊരുങ്ങുന്നത്.

കേസ് സുപ്രീം കോടതി ശരിവച്ചാല്‍, അത് രാജ്യത്തുടനീളം പൊതുസ്ഥലങ്ങളില്‍ പുല്‍ക്കൂടിന് നിരോധനം ഏര്‍പ്പെടുത്താന്‍ വഴിയൊരുക്കുമെന്ന് ക്രൈസ്തവ വിശ്വാസികള്‍ ഭയക്കുന്നു. ഭാവിയില്‍ ഈ വിധി സമാനമായ മറ്റു കേസുകള്‍ക്ക് ഒരു മാതൃകയാകാനും പൊതുസ്ഥലത്ത് മതചിഹ്നങ്ങള്‍ പ്രകടിപ്പിക്കുന്നത് നിരോധിക്കാനും സാധ്യതയുണ്ടെന്ന് ക്രൈസ്തവ സഭകള്‍ ആശങ്കപ്പെടുന്നു. മെക്സിക്കന്‍ ക്രിസ്ത്യാനികളില്‍ വലിയൊരു വിഭാഗം കത്തോലിക്ക വിശ്വാസികളാണ്. അതിനാല്‍തന്നെ സുപ്രീം കോടതി വിധിയെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. 5,000 മാത്രം ജനസംഖ്യയുള്ള ചോച്ചോലയിലെ ഒരു വ്യക്തിക്ക് തോന്നിയ അസഹിഷ്ണുതയിലാണ് കേസ് ആരംഭിക്കുന്നത്.

ക്രിസ്മസിനെ വരവേല്‍ക്കാനായി പ്രാദേശിക ഭരണാധികാരികള്‍ പൊതു ഫണ്ട് ഉപയോഗിച്ച് സിറ്റി ഹാള്‍ കെട്ടിടത്തില്‍ പുല്‍ക്കൂട് സ്ഥാപിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഒരു മതത്തിലും വിശ്വാസമില്ലാത്ത പ്രദേശവാസി ഭരണകൂടത്തിന്റെ നടപടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ഇയാളുടെ വിചിത്രമായ വാദം.

മുനിസിപ്പാലിറ്റി തന്റെ സ്വാതന്ത്ര്യത്തെയും മതേതര രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെയും ലംഘിക്കുകയാണെന്ന് അദ്ദേഹം വാദിച്ചു. അതോടൊപ്പം സിറ്റി കൗണ്‍സില്‍ കത്തോലിക്കര്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

ക്രിസ്മസ് സീസണ്‍ കഴിഞ്ഞതോടെ പുല്‍ക്കൂട് നീക്കം ചെയ്തതിനാല്‍ യുകാറ്റാനിലെ ജില്ലാ കോടതി ഈ കേസ് തള്ളിക്കളഞ്ഞു. എന്നാല്‍ പരാതിക്കാരന്‍ ഈ കേസ് സുപ്രീം കോടതിയില്‍ കൊണ്ടുവന്നു. സുപ്രീം കോടതിയിലെ മജിസ്ട്രേറ്റുമാരില്‍ ഒരാളായ നോര്‍മ ലൂസിയ പിന ഹെര്‍ണാണ്ടസിന്റെ അംഗീകാരം ലഭിച്ചതോടെയാണ് കേസ് രാജ്യാന്തര ശ്രദ്ധ നേടിയത്.

പൊതുസ്ഥലത്ത് മതപരമായ ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് ചോച്ചോല മുനിസിപ്പാലിറ്റിയെ വിലക്കുമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി വൈകാതെ തീരുമാനമെടുക്കും. ഇൗ വിലക്ക് ഭാവിയില്‍ എല്ലാ പൊതുസ്ഥലങ്ങളിലേക്കും

പൊതുസ്ഥലങ്ങളില്‍ പുല്‍ക്കൂട് നിരോധിക്കാനുള്ള നീക്കം മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കത്തോലിക്കാ അസോസിയേഷനായ നാഷണല്‍ ഫ്രണ്ട് ഫോര്‍ ദ ഫാമിലി (എഫ്എന്‍എഫ്) ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.