നാഗൊർനോ-കറാബാക്ക് യുദ്ധത്തിൽ അസർബൈജാൻ രാസായുധങ്ങൾ പ്രയോഗിച്ചു: അർമേനിയ

നാഗൊർനോ-കറാബാക്ക്  യുദ്ധത്തിൽ  അസർബൈജാൻ രാസായുധങ്ങൾ പ്രയോഗിച്ചു: അർമേനിയ

യെരേവൻ : നാഗൊർനോ-കറാബാക്കിലെ പോരാട്ടത്തിനിടെ അസർബൈജാൻ രാസായുധങ്ങൾ, പ്രത്യേകിച്ച് വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി അർമേനിയ ആരോപിച്ചു. അർമേനിയൻ ആശുപത്രികളിലെ പൊള്ളൽ വിഭാഗത്തിൽ , യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ ചികിത്സക്കായി മെഡിക്കൽ ജീവനക്കാർ ബുദ്ധിമുട്ടുന്നുതായി റിപ്പോർട്ടുകൾ പറയുന്നു.

അവരുടെ മുറിവുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, അവർ വൈറ്റ് ഫോസ്ഫറസുമായി സമ്പർക്കം ഉളവായി എന്ന് മനസിലാക്കാം. മുറിവുകൾ ഏതെങ്കിലും രാസ അല്ലെങ്കിൽ ഫോസ്ഫറസ് ആയുധത്തിന്റെ മാതൃകയാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു . ഇത്തരം രാസപദാർത്ഥങ്ങൾ ശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തിൽ വരെ പൊള്ളൽ ഉണ്ടാകുന്നു . ഇതിനുള്ള ചികിത്സ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു . സുഖപ്പെടുന്നതായി തോന്നിയേക്കാവുന്ന മുറിവുകൾ പലപ്പോഴും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ താറുമാറാക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും .

രാസായുധങ്ങൾ യുദ്ധത്തിൽ ഉപയോഗിക്കുന്നത് ഹീനമായ യുദ്ധമുറയായിട്ടാണ് അന്താരാഷ്ട്ര സമൂഹം കരുതുന്നത് .താലിബാൻ പോരാളികൾ ഇത്തരത്തിലുള്ള രാസായുധങ്ങൾ പരക്കെ ഉപയോഗിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.