കൊച്ചി: വിശ്വാസ പരിശീലന രംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നല്‍കിയിട്ടുള്ള മതാധ്യാപകര്‍ക്കായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഏര്‍പ്പെടുത്തിയിട്ടുള്ള 2022 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
തൃശൂര്‍ അതിരൂപതയിലെ ലൂര്‍ദ് കത്തീഡ്രല്‍ ഇടവകാംഗമായ ഡോ. ഇഗ്നാത്തിയോസ് ആന്റണി, പുനലൂര്‍ രൂപതയിലെ കടമ്പനാട് ലൂര്‍ദ് മാതാ കാത്തോലിക്കാ പള്ളി ഇടവകാംഗമായ ജോസഫി എ, മൂവാറ്റുപുഴ രൂപതയിലെ കാഞ്ഞിക്കുളം ഹോളി ഫാമിലി മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമായ ബിനോയ് വര്‍ഗീസ് എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍
കേരള സഭയിലെ മതബോധന രംഗത്ത് പ്രശംസനീയമായ സംഭാവനകള്‍ നല്‍കി കടന്നു പോയ ഫാദര്‍ മാത്യു നടയ്ക്കലിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടയ്ക്കല്‍ കുടുംബാംഗങ്ങളും കെസിബിസിയും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍.
ഡിസംബര്‍ അഞ്ചിന് ഉച്ച കഴിഞ്ഞ് 2.30 ന് പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡുകള്‍ സമ്മാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.