മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിച്ച പിതാവിന് 107 വര്‍ഷം കഠിന തടവ്

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിച്ച പിതാവിന് 107 വര്‍ഷം കഠിന തടവ്

പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചില വകുപ്പുകളില്‍ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന ഉത്തരവപ്രകാരം 67 വര്‍ഷമാവും പ്രതിയുടെ ശിക്ഷാ കാലയളവ്.

പെണ്‍കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് അച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. അച്ഛന്‍ പീഡിപ്പിച്ച വിവരം കുട്ടി തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികളും കുട്ടിയുടെ അധ്യാപകരും ചേര്‍ന്നാണ് വിവരം പൊലീസില്‍ അറിയിച്ചത്. പിന്നീട് പൊലീസിന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

വൈദ്യ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതടക്കം വ്യക്തമായിരുന്നു. അതിക്രൂരമായ ശാരീരിക പീഡനത്തിനും ലൈംഗിക അതിക്രമത്തിനും പെണ്‍കുട്ടി ഇരയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.