'അവതാര്‍ 2' കേരളത്തില്‍ റിലീസ് ചെയ്യില്ല; ചിത്രത്തിന് ഫിയോക്കിന്റെ വിലക്ക്

'അവതാര്‍ 2' കേരളത്തില്‍ റിലീസ് ചെയ്യില്ല; ചിത്രത്തിന് ഫിയോക്കിന്റെ വിലക്ക്

കൊച്ചി: 'അവതാര്‍- ദ വേ ഒഫ് വാട്ടര്‍' കേരളത്തില്‍ റിലീസ് ചെയ്യില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം. ഡിസംബര്‍ 16 നാണ് ചിത്രത്തിന്റെ റിലീസ്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളിലാണ് ചിത്രത്തിന് ഇന്ത്യയില്‍ റിലീസ് ഉണ്ടായിരുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.
2009 ലാണ് അവതാര്‍ ആദ്യ ഭാഗം റിലീസ് ചെയ്തത്. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന പേര് അവതാര്‍ സ്വന്തമാക്കിയിരുന്നു. 2012 ല്‍ ചിത്രത്തിന്റെ തുടര്‍ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ജെയിം കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡിനെത്തുടര്‍ന്ന് ചിത്രീകരണം വൈകുകയായിരുന്നു.

സാം വര്‍ത്തിങ്ടന്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

മെറ്റ്കയിന എന്ന പാറകളില്‍ വസിക്കുന്ന നവിയുടെ പുതിയ വംശത്തെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ജയ്ക് സുള്ളിയുടെയും കുടുംബത്തിന്റെയും കഥയാണ് പ്രധാനമായും രണ്ടാം ഭാഗം പറയുക. വര്‍ഷങ്ങളായുള്ള കാത്തിരിപ്പില്‍ അവതാര്‍ രണ്ടാം ഭാഗത്തില്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ എന്തൊക്കെ ദൃശ്യ വിസ്മയങ്ങളാകും ഒരുക്കിയിരിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.