മില്‍മ പാലിന് നാളെ മുതല്‍ വിലകൂടും

മില്‍മ പാലിന് നാളെ മുതല്‍ വിലകൂടും

തിരുവനന്തപുരം: മില്‍മ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തിലാകും. ആറ് രൂപ വീതമാണ് ഓരോ ഇനത്തിലും വര്‍ധിക്കുന്നത്. ഇതോടെ നീല കവര്‍ ടോണ്‍ഡ് പാലിന് ലിറ്ററിന് 52 രൂപയാകും. തൈരിനും നാളെ മുതല്‍ വില കൂടും.

ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലീറ്റര്‍ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25രൂപ (പഴയ വില 22 രൂപ), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (കടുംനീല പായ്ക്കറ്റ്) പുതിയ വില 26രൂപ (പഴയ വില 23രുപ), കൗ മില്‍ക്ക് (പശുവിന്‍പാല്‍) പുതിയ വില 28 രൂപ (പഴയ വില 25 രൂപ), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 525 മില്ലിലീറ്റര്‍ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25രൂപ). പാല്‍ ഉപയോഗിച്ച് മില്‍മ നിര്‍മിക്കുന്ന മറ്റ് ഉല്‍പന്നങ്ങള്‍ക്കും വരും ദിവസങ്ങളില്‍ വില വര്‍ധിക്കും.

നിലവിലെ വിലയേക്കാള്‍ ഏകദേശം 5.3 രൂപ കര്‍ഷകന് കൂടുതലായി ലഭിക്കും. മൂന്ന് ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.025 രൂപ ക്ഷീരകര്‍ഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതല്‍ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക. നാളെ മുതല്‍ കവറില്‍ പുതുക്കിയവില പ്രിന്റ് ചെയ്യുമെന്ന് മില്‍മ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.