തൊടുപുഴ: ക്രിസ്മസ്, പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ 2023 ജനുവരി 31 വരെയാണ് പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെയാണു സന്ദര്‍ശന സമയം.
ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കില്‍ ആറു കിലോമീറ്റര്‍ നടക്കണം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണു ചാര്‍ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v