വിഷപ്പാമ്പിനെ മൈക്കാക്കി; വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്

വിഷപ്പാമ്പിനെ മൈക്കാക്കി; വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്

കോഴിക്കോട്: വിഷപ്പാമ്പിനെ മൈക്കാക്കിയതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡി എഫ്.ഒയുടെ നിര്‍ദേശപ്രകാരം താമരശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെമിനാറില്‍ വിഷ പാമ്പുകളെ പ്രദര്‍ശിപ്പിച്ചു എന്ന പരാതിയിലാണ് കേസ്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജ്യുക്കേഷനും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പരിപാടിയില്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. മൈക്ക് തകരാറിലായതിന് പിന്നാലെയായിരുന്നു ജീവനുള്ള പാമ്പിനെ മൈക്കായി ഉപയോഗിച്ചത്.

ക്ലാസെടുക്കാനായി ജീവനുള്ള വിഷ പാമ്പുകളെയും വാവ സുരേഷ് കൊണ്ടു വന്നിരുന്നു. മെഡിക്കല്‍ കോളജ് പോലുള്ള സ്ഥാപനത്തില്‍ പാമ്പു പിടുത്തത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാത്ത സുരേഷിനെ കൊണ്ടു വന്ന് ക്ലാസെടുപ്പിച്ചതും വിഷ പാമ്പുകളെ കൊണ്ടുവന്നതും വിമര്‍ശനത്തിന് കാരണമായി. മന്ത്രിമാര്‍ അടക്കം വാവ സുരേഷിനെതിരെ രംഗത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.