ദേശീയ ദിനം : മൂന്ന് എമിറേറ്റുകളില്‍ സൗജന്യപാ‍ർക്കിംഗ്

ദേശീയ ദിനം : മൂന്ന് എമിറേറ്റുകളില്‍ സൗജന്യപാ‍ർക്കിംഗ്

അബുദാബി: യുഎഇയുടെ 51 മത് ദേശീയ ദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ മൂന്ന് എമിറേറ്റുകളില്‍ പാർക്കിംഗ് സൗജന്യം. പണം നല്‍കി പാർക്കിംഗ് നടത്തുന്ന 7 ഇടങ്ങളില്‍ ഒഴികെ ഷാ‍ർജയില്‍ ഡിസംബർ ഒന്നുമുതല്‍ മൂന്ന് വരെ പാർക്കിംഗ് സൗജന്യമാണ്.

അബുദബിയില്‍ നാളെ മുതല്‍ ഡിസംബർ അഞ്ച് രാവിലെ 7.59 വരെ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചു. ടോളും സൗജന്യമാണ്. ദുബായില്‍ നാളെ മുതല്‍ ഡിസംബർ മൂന്ന് വരെ പാർക്കിംഗ് സൗജന്യമായിരിക്കും. 

നാലാം തിയതി ഞായറാഴ്ച പാർക്കിംഗ് സൗജന്യമായതുകൊണ്ടുതന്നെ അബുദബിയിലേതിനു സമാനമായി ഡിസംബർ അഞ്ച് രാവിലെ 7.59 വരെ പാർക്കിംഗ് സൗജന്യമായിരിക്കും. അവധിയോട് അനുബന്ധിച്ച് മെട്രോ പ്രവർത്തന സമയവും ദീർഘിപ്പിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.