കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മദ്രസയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സമംഗന്‍ പ്രവിശ്യയിലെ അയ്ബാക്കിലാണ് രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. 24 പേര്‍ക്ക് പരിക്കേറ്റു.
ഉച്ചകഴിഞ്ഞ് പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും കുട്ടികളാണെന്ന് സമന്‍ഗാന്‍ പ്രവിശ്യ തലസ്ഥാനത്തെ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുള്‍ നാഫി ടാക്കൂര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഭീകര സംഘടനകളാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഏപ്രിലില്‍ അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ കാബൂളില്‍ ദാസ്തി ഹരാചി മേഖലയില്‍ ഒരു ഹൈസ്‌കൂളിനും വിദ്യാഭ്യാസ കേന്ദ്രത്തിനും നേരെ നടന്ന സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗോത്ര മതന്യൂനപക്ഷമായ ഷിയാ ഹസാര വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന പ്രദേശത്തായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.