കോട്ടയം: കോളേജ് വിദ്യാര്‍ഥിനിക്കും സുഹൃത്തിനും നേരെ കോട്ടയം നഗരത്തിലുണ്ടായ സദാചാര ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനികള്‍ മുടി മുറിച്ചു. കോട്ടയം സിഎംഎസ് കോളജിലെ വിദ്യാര്‍ഥിനികളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് തിരുനക്കരയില്‍ കോളേജ് വിദ്യാര്‍ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം നടന്നത്.
ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. ശാരീരികമായ പരിക്കിനെക്കാള്‍ വലുതാണ് ഈ മാനസിക നൊമ്പരമാണെന്ന് ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. താഴത്തങ്ങാടി സ്വദേശികളായ ഷബീര്‍, മുഹമ്മദ് അസ്ലം, അനസ് അഷ്‌കര്‍ എന്നിവരാണ് പിടിയിലായത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
നടുറോഡില്‍ വലിച്ചിഴച്ചും വയറ്റത്ത് ചവിട്ടിയും ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അലറിവിളിച്ചിട്ടും ഓടിക്കൂടിയ ഒരാള്‍ പോലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. സഹപാഠി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഹോസ്റ്റലില്‍നിന്ന് വസ്ത്രം എടുത്തുകൊടുക്കാന്‍ പോയതായിരുന്നു ഇരുവരും. തിരുനക്കരയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ മൂന്നുപേര്‍ കാറില്‍വന്നു. പെണ്‍കുട്ടിയെ രൂക്ഷമായി നോക്കി അശ്ലീലപരാമര്‍ശം നടത്തി. മോശമായ ആംഗ്യവും കാണിച്ചു. ഒപ്പമുള്ള ആണ്‍കുട്ടി ഇതിനെ ചോദ്യംചെയ്തു.
വസ്ത്രവുമായി ബൈക്കില്‍ വരുന്നതിനിടെ തിരുനക്കര ബാങ്കിന് സമീപത്ത് വച്ച് അക്രമികള്‍ കാര്‍ കുറുകെയിട്ടു. ബൈക്കില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരെയും കാണാഞ്ഞ് സുഹൃത്തുക്കള്‍ ഇവരുടെ ഫോണില്‍ വിളിച്ചപ്പോള്‍ നിലവിളിയാണ് കേട്ടത്. ഇതോടെ കൂട്ടുകാര്‍ പാഞ്ഞെത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.