ഭൂമിയില്‍ നിന്ന് 4,32,000 കിലോമീറ്റര്‍ അകലെ; ചരിത്രം കുറിച്ച് നാസയുടെ ഓറിയോണ്‍

ഭൂമിയില്‍ നിന്ന് 4,32,000 കിലോമീറ്റര്‍ അകലെ; ചരിത്രം കുറിച്ച് നാസയുടെ ഓറിയോണ്‍

വാഷിങ്ടണ്‍: ഭൂമിയില്‍ നിന്ന് 4,32,000 കിലോമീറ്റര്‍ അകലെയെത്തി ചരിത്രം കുറിച്ച് നാസയുടെ ഓറിയോണ്‍ പേടകം. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബഹിരാകാശദൗത്യമായ ആര്‍ട്ടിമിസ്-1 ഓറിയോണ്‍ പേടകമാണ് റെക്കോഡ് സൃഷ്ടിച്ചത്. മനുഷ്യനെ വഹിക്കാവുന്ന ഒരു പേടകം ആദ്യമായാണ് ഇത്രയും ദൂരം സഞ്ചരിക്കുന്നത്. 1970-ല്‍ വിക്ഷേപിച്ച അപ്പോളോ 13നായിരുന്നു ഇതുവരെയുള്ള റെക്കോഡ്. 4,00,171 കിലോമീറ്ററാണ് ബഹിരാകാശ സഞ്ചാരികളുമായി അന്ന് അപ്പോളോ 13 സഞ്ചരിച്ചത്.

നവംബര്‍ 16-നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എല്‍.എസില്‍ (സ്പേസ് ലോഞ്ച് സിസ്റ്റം) ഓറിയോണിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് - കകക യ്ക്ക് മുന്നോടിയായുള്ള റിഹേഴ്‌സലാണ് ആര്‍ട്ടിമിസ് - ക. ഒറിയോണ്‍ ഡിസംബര്‍ 11ന് സാന്‍ഡിയാഗോ തീരത്ത് പസഫിക് സമുദ്രത്തില്‍ തിരികെ പതിക്കും.

25 ദിവസത്തെ മിഷനാണ് ഓറിയോണിന് മുന്നിലുള്ളത്. ചന്ദ്രനിലേക്ക് മനുഷ്യരെ വീണ്ടും അയക്കുന്നതിന് മുമ്പുള്ള പരീക്ഷണ സഞ്ചാരമാണിത്. വരും വര്‍ഷങ്ങളില്‍ തന്നെ മനുഷ്യനെ നാസ വീണ്ടും ചന്ദ്രനിലേക്ക് അയക്കും. ഓറിയോണിന്റെ വിക്ഷേപണവും സഞ്ചാരവുമെല്ലാം വിജയകരമാണെന്ന വിലയിരുത്തലിലാണ് നാസ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.