ദോഹ: മെക്‌സിക്കന്‍ ജഴ്സി വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ലയണല്‍ മെസി. മത്സര ശേഷം ഡ്രസിങ് റൂമില്‍ മെക്‌സിക്കന്‍ ജഴ്‌സി നിലത്തിട്ട് ചവിട്ടിയെന്ന വിവാദത്തിലാണ് മെസിയുടെ പ്രതികരണം. മെക്സിക്കന്‍ ജനതയോടും ജഴ്സിയോടും താന്‍ അനാദരവ് കാണിച്ചിട്ടില്ലെന്നം പോളണ്ടിനെതിരായ മത്സരത്തിന് പിന്നാലെ മെസി പ്രതികരിച്ചു.
ആശയക്കുഴപ്പമാണ് അവിടെ ഉണ്ടായത്. എന്നെ അറിയാവുന്നവര്‍ക്ക് അറിയാം ഞാന്‍ ആരോടും അനാദരവ് കാണിക്കില്ലെന്ന്. മത്സരത്തിന് ശേഷം ലോക്കര്‍ റൂമില്‍ ഇങ്ങനെയെല്ലാം സംഭവിക്കും. അതുകൊണ്ട് തന്നെ ഞാന്‍ ക്ഷമ ചോദിക്കേണ്ട കാര്യവുമില്ലെന്നും മെസി പറഞ്ഞു. നേരത്തെ മെക്സിക്കന്‍ കളിക്കാരും മെസിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മെസിയെ കടന്നാക്രമിച്ച പ്രതികരണങ്ങളുടെ പേരില്‍ മെക്സിക്കന്‍ ബോക്സര്‍ കാന്‍സെലോ ക്ഷമാപണം നടത്തിയിരുന്നു. തന്റെ രാജ്യത്തോടുള്ള സ്നേഹം കാരണമാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നും മെസിയോടും അര്‍ജന്റീനയിലെ ജനങ്ങളോടും ക്ഷമ ചോദിക്കുന്നതുമായാണ് കാന്‍സെലോ ട്വിറ്ററില്‍ കുറിച്ചത്.
മെക്സിക്കോയ്ക്ക് എതിരായ ജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിലെ അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്കിടെ മെസിയുടെ കാലിനടുത്ത് മെക്സിക്കന്‍ ജഴ്സി കിടന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.