'തീവ്രവാദം സ്വീകരിച്ചത് സ്വര്‍ഗത്തിലെത്തി 72 ഹൂറികളെ കാണാന്‍'; വെളിപ്പെടുത്തലുമായി മംഗളൂരു സ്ഫോടനക്കേസ് പ്രതിയുടെ കുടുംബം

'തീവ്രവാദം സ്വീകരിച്ചത് സ്വര്‍ഗത്തിലെത്തി 72 ഹൂറികളെ കാണാന്‍'; വെളിപ്പെടുത്തലുമായി മംഗളൂരു സ്ഫോടനക്കേസ് പ്രതിയുടെ കുടുംബം

ബംഗളൂരു: മംഗളൂരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎപിഎ ചുമത്തിയാണ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ മുഹമ്മദ് ഷാരിഖ് തീവ്രവാദത്തിലേക്ക് വരാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കുടുംബം.

സ്വര്‍ഗത്തില്‍ ചെന്ന് 72 ഹൂറിമാരെ കാണാന്‍ വേണ്ടിയാണ് അവന്‍ ഈ പാത സ്വീകരിച്ചത് എന്ന് ഷാരിഖിന്റെ കുടുംബം പറയുന്നു. സ്വര്‍ഗത്തിലെത്തിയാല്‍ ഹൂറിമാരെ കാണാമെന്നും അതാണ് തന്റെ ശരിക്കുമുള്ള ലോകമെന്നും ഷാരിഖ് പറയുമായിരുന്നു. അള്ളാഹുവും നമാസും മാത്രമായിരുന്നു അവന്റെ ലോകം. വീട്ടിലെ സ്ത്രീകളെ മുഴുവന്‍ അവന്‍ ഭീഷണിപ്പെടുത്തുമായിരുന്നു. സിനിമ കാണാനോ പാട്ട് കേള്‍ക്കാനോ ഒരുങ്ങി നടക്കാനോ ആരെയും അനുവദിക്കാറില്ല. ഹിന്ദുക്കളുമായി അടുപ്പം പാടില്ല എന്ന നിര്‍ദേശവും ഉണ്ടായിരുന്നുവെന്ന് ബന്ധു പറയുന്നു.

ഷാരിഖ് സിനിമകളും പാട്ടുകളും കാണുമായിരുന്നു. പക്ഷെ വീട്ടിലെ സ്ത്രീകളെ അങ്ങനെ ചെയ്യാന്‍ ഒരിക്കലും അനുവദിച്ചില്ല. അള്ളാഹു തന്റെ എല്ലാം ആണെന്നും ജന്നത്ത് തന്റെ ഏക സ്വര്‍ഗീയ ലോകമാണെന്നും അവന്‍ വിശ്വസിച്ചിരുന്നു. ദിവസം അഞ്ച് നേരം നിസ്‌കരിക്കുന്ന യഥാര്‍ത്ഥ മുസ്ലീമായിരുന്നു ഷാരിഖ്. താടി വളര്‍ത്തുന്നത് ശീലമാണ്. സ്വര്‍ഗം ലഭിക്കാന്‍ വേണ്ടി ഒരു പ്രത്യേക കാര്യം ചെയ്യാന്‍ പോകുകയാണെന്ന് ഷാരിഖ് ഇടയ്ക്കിടെ പറയുമായിരുന്നു. എന്നാല്‍ ഇത്തരം അക്രമങ്ങള്‍ ചെയ്യുമെന്ന് തങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചികുടുംബം പറയുന്നു.

ഭീകരാക്രമണം നടത്തിയ ഷാരിഖിനെ ഇവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ സംഭവം തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് അവര്‍ പറഞ്ഞത്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. നാട്ടുകാരുടെ മുഖത്ത് നോക്കാന്‍ പോലും സാധിക്കുന്നില്ല. മനുഷ്യനെ കൊല്ലാന്‍ ഇസ്ലാം ആരെയും പഠിപ്പിക്കുന്നില്ല. അതൊരു കുറ്റമാണ്. ചില മതഭ്രാന്തിന്റെ സ്വാധീനത്തിലാണ് അദ്ദേഹം ഇത് ചെയ്തതെന്ന് താന്‍ കരുതുന്നതായും ഒരു ബന്ധു പറഞ്ഞു.

അവന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കാണിച്ചു തന്നിരുന്നു. പൊലീസിന് അവനെ അവിടെ വെച്ച് തന്നെ വെടിവെച്ച് കൊല്ലാമായിരുന്നു. അതിന് പകരം പൊലീസുകാര്‍ ഷാരിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഎസ് ഭീകരനായ അബ്ദുള്‍ മതീനുമായി ഷാരിഖിന് ബന്ധമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അവര്‍ ആക്രമണം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.