ദോഹ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടറില്‍. 2-1നാണ് കൊറിയ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പ് എച്ചില്‍ നിന്നും പോര്‍ച്ചുഗലിനു പിന്നാലെ ദക്ഷിണ കൊറിയയും പ്രീക്വാര്‍ട്ടറിലെത്തി.
നിര്‍ണായക മത്സരത്തില്‍ ഉറുഗ്വായോട് രണ്ട് ഗോളിന് തോറ്റതോടെ ഘാന പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അവസാന മത്സരത്തില്‍ തോറ്റെങ്കിലും പോര്‍ച്ചുഗല്‍ ആറ് പോയിന്റുമായി ഒന്നാമതാണ്. കൊറിയയുടെ ജയമാണ് ഉറുഗ്വെയെ കുടുക്കിയത്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹൊര്‍ത്തയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി.
എന്നാല്‍ 27-ാം മിനിറ്റില്‍ കിം യംഗ്-ഗ്വാന്‍ കൊറിയയെ ഒപ്പമെത്തിച്ചു. 90 മിനിറ്റ് വരെ സ്‌കോര്‍ ഈ നിലയില്‍ തുടര്‍ന്നു. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ കൊറിയ പുറത്ത്് പോവുമായിരുന്നു. ഉറുഗ്വെ അകത്തും. എന്നാല്‍ ഇഞ്ചുറി അത്ഭുതം സംഭവിച്ചു. ഹ്വാങ് ഹീ-ചാനിന്റെ ഗോളില്‍ കൊറിയ ആദ്യമായി മുന്നിലെത്തി.
പിന്നീട് മറ്റൊരു ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടാനും കൊറിയക്കായി. ഇതോടെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള യോഗ്യതയും.
ജോര്‍ജിയന്‍ ഡി അറസ്‌കേറ്റയുടെ രണ്ട് ഗോളുകളാണ് ഉറുഗ്വെയ്ക്ക് ജയമൊരുക്കിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 26, 32 മിനിറ്റുകല്‍ലായിന്നു ഉറുഗ്വെ ഗോള്‍ നേടിയത്. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ ഇത്രയും ഗോളുകള്‍ പോരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.