ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മാണം; 25.50 ലക്ഷം അനുവദിച്ച് ഉത്തരവ്

ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മാണം; 25.50 ലക്ഷം അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: ചിലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം നിലനില്‍ക്കെ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. പാസഞ്ചര്‍ ലിഫ്റ്റാണ് പണിയുന്നത്.

ഇതാദ്യമായാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയുന്നത്. നേരത്തെ ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് കറുത്ത ഇന്നോവ കാര്‍ വാങ്ങാന്‍ 32 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു.

കണ്ണൂര്‍ തോട്ടടയിലെ ഷോറൂമില്‍ നിന്നും കാര്‍ വാങ്ങാനാണ് ഉത്തരവ്. പരാമവധി 35 ലക്ഷം രൂപ ചെലവഴിച്ച്കാര്‍ വാങ്ങാനായിരുന്നു 17ന് ഇറക്കിയ ഉത്തരവിലെ തീരുമാനം. ട്രേഡിങ് അക്കൗണ്ടില്‍ നിന്ന് ഫണ്ടെടുത്ത് ഇലട്രിക്ക് വാഹനം വാടകക്ക് എടുക്കാമെന്ന നയത്തിന് വിരുദ്ധമായാണ് പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.