വിഷമിക്കേണ്ട, ഇനി ഡിലീറ്റ് ആയ ഫോട്ടോകള്‍ വാട്ട്സ് ആപ്പില്‍ നിന്ന് എളുപ്പത്തില്‍ വീണ്ടെടുക്കാം!

വിഷമിക്കേണ്ട, ഇനി ഡിലീറ്റ് ആയ ഫോട്ടോകള്‍ വാട്ട്സ് ആപ്പില്‍ നിന്ന് എളുപ്പത്തില്‍ വീണ്ടെടുക്കാം!

ഫോണില്‍ സ്പേസ് ഇല്ലാതിരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ രണ്ടാമത് ആലോചിക്കുക പോലും ചെയ്യാതെ വാട്ട്സ്ആപ്പ് ഫോള്‍ഡറിലുള്ള ചിത്രങ്ങളും വീഡിയോകളും നമ്മള്‍ പലപ്പോഴും ഡിലീറ്റ് ചെയ്യാറുണ്ട്. പിന്നീട് അതോര്‍ത്ത് കുറ്റബോധം തോന്നാറുമുണ്ട്. ഡിലീറ്റ് ചെയ്തുപോയ ഫോട്ടോസും വീഡിയോസും വീണ്ടെടുക്കാന്‍ ഒരു കിടിലന്‍ സംവിധാനത്തെ പരിചയപ്പെടാം.

ഫയല്‍ മാനേജര്‍ എടുത്ത് ഫയല്‍സ് ഗ്യാലറിയിലോ വാട്ട്സ് ആപ്പ് സെന്‍ഡ് ഐറ്റംസിലോ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്. എന്നിട്ടും രക്ഷയില്ലെങ്കില്‍ മാത്രം താഴെപ്പറയുന്ന സ്റ്റെപ്പ് ട്രൈ ചെയ്യുക.

ആദ്യം വാട്ട്സ് ആപ്പ് നിങ്ങളുടെ ഡിവൈസില്‍ നിന്നും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് ആപ്പ് റീഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിങ്ങള്‍ മുന്‍പ് വാട്ട്സ് ആപ്പ് ലോഗിന്‍ ചെയ്ത അതേ നമ്പര്‍ ഉപയോഗിച്ച് തന്നെ ഒന്നുകൂടി അക്കൗണ്ട് സെറ്റപ്പ് ചെയ്യുക. അടുത്ത സ്‌റ്റൈപ്പാണ് ഏറ്റവും നിര്‍ണായകം.

റീ സ്റ്റോര്‍ ബാക്ക്അപ്പ് ഡാറ്റ എന്ന് തെളിഞ്ഞു വരുന്ന നിര്‍ദേശം അക്സെപ്റ്റ് ചെയ്യുക. നിങ്ങളുടെ ഫയല്‍സും ചാറ്റുകളുമെല്ലാം തിരിച്ചെത്തുന്ന പ്രോസസ് പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കുക. നിങ്ങളുടെ ഫയല്‍സെല്ലാം തിരിച്ചു കിട്ടിയിട്ടുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.