കീമോതെറപ്പിയോടു പ്രതികരിക്കുന്നില്ല; പെലെയുടെ ആരോഗ്യ നിലയില്‍ ആശങ്ക

കീമോതെറപ്പിയോടു പ്രതികരിക്കുന്നില്ല; പെലെയുടെ ആരോഗ്യ നിലയില്‍ ആശങ്ക

ബ്രസീലിയ: ഇതിഹാസ ഫുട്ബോള്‍ താരം പെലെയുടെ ആരോഗ്യ നിലയില്‍ ആശങ്ക. കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കുടല്‍ ക്യാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയ്ക്ക് ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2021ല്‍ നടത്തിയ ശസ്ത്രക്രിയയില്‍ പെലെയുടെ വന്‍കുടലില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്തിരുന്നു. അന്നു മുതല്‍ അദ്ദേഹം കൃത്യമായ ഇടവേളകളില്‍ ആശുപത്രിയില്‍ എത്തി പരിശോധന നടത്തും. അത്തരമൊരു ചെക്കപ്പിനിടെയാണ് അണുബാധ കണ്ടെത്തിയത്.

അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പെലെയുടെ മകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചു. ന്യൂഇയര്‍ ദിനത്തില്‍ അച്ഛനോടൊപ്പം ഉണ്ടാകുമെന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാമെന്നും മകള്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന വാര്‍ത്ത പുറത്തു വന്നത്.

സാവോ പോളോയിലുള്ള ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് പെലെ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 82 കാരനായ അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ട്. ട്യൂമര്‍ മൂലം ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന പെലെയുടെ ആരോഗ്യനില വീണ്ടും വഷളായതോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.