ആലപ്പുഴ: കിഴക്കേമിത്രക്കരി ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് സംഗമവും അഖില കേരള കരോള്‍ ഗാനമത്സരവും 18-ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് നടക്കും.
ഇടവക വികാരി ഫാ.ലിജോ കുഴിപ്പള്ളില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗായികയും അരൂര്‍ എംഎല്‍എയുമായ ദലീമ ജോജോ ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. യുഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. സേവേറിയോസ് എം. തോമസ് മുഖ്യാതിഥിയാകും.
മുട്ടാര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി, മുട്ടാര്‍ സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. ഷാജി തുമ്പേച്ചിറയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് സംഗീത നൃത്ത വിരുന്നും ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26