അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-7)

അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-7)

ചന്ദനത്തിൽ പണിത, `ദ്വിവിധമായ
തൂക്കുമഞ്ചം' മാടി വിളിച്ചു....!!
വാട്സ്സാപ്പിലൂടെ, ദേവലോകവാസ്സിയായ
സാക്ഷാൽ 'ദേവേന്ദ്രൻ' വന്നിറങ്ങി..
ദേവൻ, മോഹുവിനെ മഞ്ചത്തിൽ ഇരുത്തി!
ദേവലോകത്തേ മലർകാവിലേക്ക്,
ദേവൻ തൂക്കുമഞ്ചം പറത്തി..!!
അപ്സ്സര രമണികൾ പൂച്ചെണ്ടിനോടൊപ്പം,
ലതാമകുടവും ചാർത്തി..സ്വീകരിച്ചാനയിച്ചു!
`മോഹുവിന് ആനന്ദാഘോഴം തുടങ്ങട്ടെ..'!
വിരിയാൻ വെമ്പുന്ന ഒരു മുല്ലപ്പൂമൊട്ടായി
മോഹനാമ്മാളിന്റെ സപ്തതി വദനം..!
മോഹിനിയമ്മ 'മിസ്. കാഞ്ഞീറ്റുംകര'യായി.!
`പ്രഭോ., കേരളത്തിൽ അങ്ങോളമിങ്ങോളം,
പീഡനവീരന്മാർ ഏറുന്നു..! ഇരുപതുകാരിയേ
മീശമുളക്കാത്തവന്മാർ കൂട്ടമായി പീഡിപ്പിച്ചു.'
`ദേവാ, മേനകയുടെ തോഴിയായി..,
ഇവിടെ പാവം ഞാനും കൂടിക്കോട്ടേ...??"
`ശകുന്തളേച്ചി വരുമ്പം.., ഞാൻ മൈലാഞ്ചി
ഭംഗിയായിട്ട് പൂശിക്കൊടുക്കാം...!'
ഉർവ്വശിയുടെ അഭിപ്രായം ദേവൻ തേടി...
'പൂശും പൂശും;ഒരു പൂശങ്ങിട്ടാലോ ദേവാ..?'
`..ഇംമ്പോസ്സിബിൾ..' ദേവൻ പൊട്ടിച്ചിരിച്ചു..!
`കണ്ടാൽ..സപ്തതി പറയുമോ മേനകേ..?'
'മോഹു ഇവിടെ ഗോൾ..അടിക്കും...!'
അപ്സ്സരസ്സുകൾക്ക് ലേശം ആശങ്ക...!
ദേവന് കാര്യം മനസ്സിലായി..!
മൌനം....ദേവനും ഭൂഷണം..!
മലർക്കാവിലേ ഊഞ്ഞാലിനു സമീപം...,
തട്ടുകട ഒരുക്കുവാൻ, മോഹു മോഹിച്ചു..!
മുല്ലപ്പൂവിന്റെ ദോശയും, മുരിങ്ങപ്പൂവിന്റ
സാമ്പാറും, മേശപ്പുറത്ത് നിരന്നു...!
മോഹനാമ്മാളിന്റെ മനത്താരിലെ മോഹം
ദേവേന്ദ്രൻ ആവാഹിച്ചെടുത്തു...
`ദേവീ, വർണ്ണങ്ങളില്ലാതെ ശുഷ്കിച്ചുപോയ
നിന്റെ പ്രണയശൃംഖലയിലെ പേരുകൾ..,
ആഗോളതലത്തിൽ പരതിക്കോളൂ....!'
ദേവന്റെ ആവനാഴിയിൽനിന്നും, ഉർവ്വശി
വില്ലെടുത്ത്, മോഹിനിയുടെ നേരേ നീട്ടി..!
'അത്..അതു വേണോ ദേവാ..?'
ദേവലോകത്തുള്ള, താലൂക്കാശുപത്രിയിൽ..,
മോഹുവിന്റെ`താളമേളവട്ടം' അരങ്ങേറി..!
`പനിനീർതുള്ളികൾ' ദേഹത്ത് കുടഞ്ഞു..!
`അയ്യോ-അയ്യോ.., ദേവാ..എന്റെ പുടവ..?'
'നോൺസെൻസ്സ്...'ഉർവ്വശ്ശി ക്ഷോഭിച്ചു..!
'ഉളുക്കും, ചളുക്കുമുള്ള കുളക്കോഴിക്കു
പുടവയോ.? ഉലുവാകഞ്ഞീം കുടിച്ചോണ്ട്,
മുറ്റത്ത് ഉലാത്തിക്കോണം.!' ഇരുളിന്റെ
മറവിലൊരു അഗ്നാസ്ത്രംപോലെ, മോഹു
കട്ടിലിലേക്ക് മാറ്റപ്പെട്ടു.! 'മിന്നാമിനുങ്ങിന്റെ'
നുറുങ്ങുവെട്ടം നിലച്ചു.! പൊൻമലയിലെ,
കരിങ്കോഴിപ്പൂവന്റെ കണ്ഠനാദം വരവായി..!
പടുക്കോന്ന് മോഹനാമ്മ തറയിൽ വീണു..!
ദേവലോകം ആർത്താർത്തു ചിരിച്ചു...!!
`എടീ..ഞാൻ ദേവലോകം ക-ണ്ടെ-ടീ ...!'
`നല്ലോരു മോഹുക്കൊച്ചമ്മ.., ലൂസ്സായോ..??'
അപ്പൂപ്പൻതാടിയും ആർത്തുചിരിച്ചു...!!

( ശു ഭം )

മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26