ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭയിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. ബാക്കിയുള്ള 93 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതൽ പോളിങ് ആരംഭിച്ചു.
എല്ലാ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ വിജയ പ്രതീക്ഷയിലാണ്. 833 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. 61 രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി.ഭാരതി അറിയിച്ചു.
ആകെ 2,51,58,730 വോട്ടര്‍മാരില്‍ 1,29,26,501 പുരുഷ വോട്ടര്‍മാരാണുള്ളത്. സ്ത്രീ വോട്ടര്‍മാര്‍ 1,22,31,335, മറ്റ് വോട്ടര്‍മാര്‍ 894 എന്നിങ്ങനെയാണ്. 26,409 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ പോളിങ് ശതമാനം കുറവായിരുന്നു. നഗരത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ വിമുഖത കാണിച്ചതാണ് പോളിംഗ് കുറച്ചതെന്ന വിലയിരുത്തലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടാം ഘട്ടത്തില്‍ എല്ലാവരും വോട്ടുചെയ്യാന്‍ എത്തണമെന്ന് ഗുജറാത്തിലെ വോട്ടര്‍മാരോട് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.
രണ്ടാം ഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും. ആംആദ്മിയും ആത്മവിശ്വാസം പ്രകടമാക്കുന്നു. തുടക്കം മുതലേ ഗൃഹ സന്ദർശന പരിപാടികളിലായിരുന്നു കോൺഗ്രസിന്റെ ശ്രദ്ധ. ബിജെപിയുടെ ഉറച്ച കോട്ടകളായ നഗര മണ്ഡലങ്ങളിലാണ് ആംആദ്മി പാർട്ടി കേന്ദ്രീകരിക്കുന്നത്.
കോൺഗ്രസിന് സ്വാധീനമുള്ള വടക്കൻ ഗുജറാത്തിലെ മണ്ഡലങ്ങളിൽ പാട്ടീദാർ വിഭാഗത്തിന്റെ പിന്തുണയോടെ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇന്ന് 14 ജില്ലകളിലെ വോട്ടർമാർകൂടി ബൂത്തിലെത്തുന്നതോടെ ഒരു മാസത്തിലധികം നീണ്ട വാശിയേറിയ പോരാട്ടത്തിന് അന്ത്യമാവുകയാണ്. എട്ടിനാണ് വോട്ടെണ്ണൽ.
അതേസമയം മോഡിയും അമിത്ത് ഷായും രാഹുൽ ഗാന്ധിയുമൊക്കെ നാടിളക്കി പ്രചരണം നടത്തിയിട്ടും ഒന്നാംഘട്ട വോട്ടെടുപ്പിൽ 63.14 % പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്.
രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് 11 മണി ആയപ്പോൾ 19.13 ശതമാനം രേഖപ്പെടുത്തിയിരുന്നു. ഉച്ചക്ക് ഒരു മണിയായപ്പോൾ 34 ശതമാനവും മൂന്ന് മണിയായപ്പോൾ 48.48 ശതമാനവും പോളിങ് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ചുമണിക്ക് 56.88 ശതമാനം പോളിങും രേഖപ്പെടുത്തി.
സൗരാഷ്‌ട്ര കച്ച് മേഖലകളിലും തെക്കൻ ഗുജറാത്തിലുമായി പത്തൊൻപത് ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ (ബിജെപി) കോൺഗ്രസിന്റെ അമീ യാജ്‌നിക്ക്, ഹാർദിക് പട്ടേൽ (ബിജെപി), ഭരവാദ് ലഖാഭായ് ഭിഖാഭായി (കോൺഗ്രസ്) അടക്കമുള്ള 788 സ്ഥാനാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.