അലാസ്‌ക: 66 ദിവസങ്ങള്‍ക്ക് ശേഷം അലാസ്‌ക്ക സംസ്ഥാനത്തെ ബാറൊ സിറ്റിയില്‍ സൂര്യൻ ഉദിക്കും. ജനുവരി 23-നാണ് സൂര്യന്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുക. നവംബര്‍ 18-നായിരുന്നു അവസാനമായി ഇവിടെ സൂര്യന്‍ പ്രത്യക്ഷപ്പെട്ടത്. ഉച്ചകഴിഞ്ഞ് 1.04-ന് പ്രത്യക്ഷപ്പെട്ട സൂര്യന്‍ 2.14-ലോടുകൂടി മറഞ്ഞു. മെയ് മാസത്തോടെ സാവകാശം ഉദിച്ചുയരുന്ന സൂര്യന്‍ ആഗസ്റ്റ് രണ്ടു വരെ ആകാശത്തില്‍ പ്രകാശം വിതറി നില്‍ക്കും, അസ്തമയം ഇല്ലാതെ.
ഈ പട്ടണത്തിൽ 66 ദിവസം പൂർണമായും ഇരുട്ടായിരിക്കുകയില്ല, സൂര്യോദയത്തിന് മുന്‍പും സൂര്യാസ്തമയത്തിന് ശേഷവും അന്തരീക്ഷം എങ്ങനെയാണോ അതുപോലെയായിരിക്കും കാണപ്പെടുക. അനക്റ്റുവക് പാസ്, കാക്റ്റോവിക്, പോയിന്റ് ഹോപ് എന്നീ ഗ്രാമങ്ങളും സൂര്യനുദിക്കാത്ത ഗ്രാമങ്ങളാണ്. എന്നാല്‍ ഏറ്റവും കൂടുതൽ കാലം സൂര്യനുദിക്കാതിരിക്കുന്നത് ബറോയിലാണ്. “പോളാര്‍ നൈറ്റ് എന്നത് ബറോയ്ക്കും ആർട്ടിക് സർക്കിളിനുള്ളിലെ ഏതൊരു പട്ടണത്തിനും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്,” സിഎൻഎൻ കാലാവസ്ഥാ നിരീക്ഷകൻ ആലിസൺ ചിഞ്ചാർ പറഞ്ഞു. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം ഓരോ ശൈത്യകാലത്തും ഇവിടെ കാണുന്ന പ്രതിഭാസമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.