കിലോയ്ക്ക് 80,000 രൂപ മുതല്‍ 85,000 രൂപ വരെ, ഞെട്ടേണ്ട! ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറി ഇതാണ്

കിലോയ്ക്ക് 80,000 രൂപ മുതല്‍ 85,000 രൂപ വരെ, ഞെട്ടേണ്ട! ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറി ഇതാണ്

ഇന്ത്യയില്‍ ഹിമാലയം പോലുള്ള അതിശൈത്യ പ്രദേശങ്ങളില്‍ മാത്രം വളരുന്ന കുങ്കുമപ്പൂവും കൂണുമാണ് നമ്മള്‍ സാധാരണയായി കേട്ടിട്ടുള്ള ഏറ്റവും വില കൂടിയ ഭക്ഷ്യ വസ്തുക്കള്‍. എന്നാല്‍ ഇവയേക്കാള്‍ വളരെയധികം വില കൂടിയ പച്ചക്കറികള്‍ ലോകത്ത് ഉണ്ടെന്നതാണ് ശ്രദ്ധേയം. അത്തരത്തില്‍ നമുക്ക് അധികം പരിചിതമല്ലാത്ത ഒരിനം പച്ചക്കറിയാണ് ഹോപ്പ് ഷൂട്ട്.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഹോപ്പ് ഷൂട്ട് കൂടുതലായും ഉപയോഗിക്കുന്നത്. കിലോയ്ക്ക് 80,000 രൂപ മുതല്‍ 85,000 രൂപ വരെയാണ് ഇതിന്റെ വില. സാധാരണ ഗതിയില്‍ പച്ചക്കറിയ്ക്ക് അല്‍പമൊന്ന് വില കൂടിയാല്‍ പോലും നമുക്ക് കടകളില്‍ നിന്നും വാങ്ങാന്‍ ബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ ഇത്രയും പണം മുടക്കി ആരെങ്കിലും പച്ചക്കറി വാങ്ങുമോ?

എന്തുകൊണ്ടാണ് ഹോപ്പ് ഷൂട്ടിന് ഇത്രയും അധികം വില എന്ന സംശയത്തിന്റെ ഉത്തരം അതിന്റെ ഔഷധ ഗുണം തന്നെയാണ്. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ചിലവേറിയ പച്ചക്കറിയായി ഇത് അറിയപ്പെടുന്നത്.


വളരെ വെല്ലുവിളിയേറിയതാണ് ഹോപ്പ് ഷൂട്ടിന്റെ കൃഷി രീതി. ഇവയുടെ മുകളിലുള്ള പൂക്കള്‍ വളരെ ശ്രദ്ധയോടെ ശേഖരിക്കണം. ഈ പൂക്കളെ ഹോപ്പ് കോണ്‍സ് എന്നാണ് വിളിക്കുന്നത്.

യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇത് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മനുഷ്യര്‍ തന്നെ ശ്രദ്ധയോടെ ഇത് കൈകാര്യം ചെയ്യണം. ഇവയുടെ തണ്ടുകള്‍ സലാഡുകളിലും അച്ചാറായും ഉപയോഗിക്കാറുണ്ട്. ഈ ചെടികള്‍ ഒരു ദിവസം ഏകദേശം ആറിഞ്ച് വരെ വളരുന്നു.

ഒരിക്കല്‍ കൃഷി ചെയ്താല്‍, 20 വര്‍ഷം വരെ വിളവ് തരും. ഒരിക്കല്‍ ഹിമാചല്‍ പ്രദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തതല്ലാതെ വളരെ ഔഷധ ഗുണമുള്ള ഹോപ്പ് ഷൂട്ട് ഇന്ത്യയില്‍ കൃഷി ചെയ്യുന്നില്ല. മനുഷ്യ ശരീരത്തില്‍ ആന്റിബോഡികളുടെ ഉത്പാദനത്തിന് ഇവ സഹായിക്കുന്നു.

ഇത്രയധികം വില ഇല്ലെങ്കിലും ഇന്ത്യയിലെ വിലപിടിപ്പുള്ള ഒരിനം പച്ചക്കറിയാണ് ഗുച്ച് കൂണ്‍. കിലോയ്ക്ക് 30,000 രൂപ വരെയാണ് ഇതിന്റെ വില. ഹിമാലയത്തില്‍ മാത്രമാണ് ഇവ വളരുന്നത്. ആയിരക്കണക്കിന് രൂപ വിലയുള്ള മറ്റു പല തരം കൂണ്‍ വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യവസ്തുക്കളും ഇന്ത്യയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.