അംബേദ്കറെ കാവി ധരിപ്പിച്ച് പോസ്റ്റര്‍: തമിഴ്നാട്ടില്‍ ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍

അംബേദ്കറെ കാവി ധരിപ്പിച്ച് പോസ്റ്റര്‍: തമിഴ്നാട്ടില്‍ ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍

ചെന്നൈ: ചരമവാര്‍ഷിക ദിനത്തില്‍ ഡോ. ബി.ആര്‍ അംബേദ്കറുടെ ചിത്രത്തില്‍ കാവി ഷര്‍ട്ടണിയിച്ചും നെറ്റിയില്‍ ഭസ്മം ചാര്‍ത്തിയും ഹിന്ദത്വ തീവ്രവാദ സംഘടന. തമിഴ്നാട്ടിലെ ഹിന്ദുത്വ അനുകൂല സംഘടനയായ ഹിന്ദു മക്കള്‍ കച്ചിയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന് വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവത്തില്‍ ഹിന്ദുമുന്നണി നേതാവിനെ അറസ്റ്റ് ചെയ്തു.

ഇത്തരം മതഭ്രാന്തന്‍മാരെ ചങ്ങലക്കിടണമെന്ന് വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോല്‍ക്കാപ്പിയന്‍ തിരുമാവളവന്‍ ആവശ്യപ്പെട്ടു.
കാവി ഷര്‍ട്ടിട്ട് നെറ്റിയില്‍ ഭസ്മം ചാര്‍ത്തിയുളള ഡോ. ബി.ആര്‍ അംബേദ്കറുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് തിരുമാവളവന്‍ ഇതിനെതിരെ രംഗത്തു വന്നത്. വിഷ്ണുവിനോടോ ബ്രഹ്മാവിനോടോ പ്രാര്‍ത്ഥിക്കാന്‍ വിസമ്മതിച്ച അംബേദ്കറെ കാവി വല്‍ക്കരിക്കുകയാണെന്ന് പോസ്റ്ററിനെ അപലപിച്ച് തിരുമാവളവന്‍ പറഞ്ഞു.

അംബേദ്കറെ കാവി കുപ്പായവും നെറ്റിയില്‍ ഭസ്മവും ധരിച്ച് ചിത്രീകരിച്ച ഇത്തരം മതഭ്രാന്തന്മാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തിരുമാവളവന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ബോധവല്‍ക്കരണം നടത്താനാണ് ബി.ആര്‍ അംബേദ്കറെ കാവി ധരിപ്പിച്ചതെന്ന് ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.