യുഎഇയില്‍ ഇനി തൊഴില്‍ കരാർ നിമിഷങ്ങള്‍ക്കകം ലഭ്യമാകും

യുഎഇയില്‍ ഇനി തൊഴില്‍ കരാർ നിമിഷങ്ങള്‍ക്കകം ലഭ്യമാകും

അബുദബി: യുഎഇയില്‍ ഇനി തൊഴില്‍ കരാർ നിമിഷങ്ങള്‍ക്കകം ലഭ്യമാകും. സ്മാർട് സംവിധാനത്തിലൂടെയാണ് അരമണിക്കൂറിനകം തൊഴില്‍ കരാർ ലഭിക്കുക. നേരത്തെ 2 ദിവസമെടുത്തിരുന്ന നടപടിക്രമങ്ങളാണ് നിലവില്‍ അരമണിക്കൂറായി ചുരുങ്ങിയത്.

പുതിയ പദ്ധതി ആരംഭിച്ചു 2 ദിവസത്തിനകം 35,000ത്തിലേറെ തൊഴിൽ കരാറുകൾ പൂർത്തിയാക്കിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. മനുഷ്യ ഇടപെടലുകള്‍ കുറച്ച് വേഗത്തില്‍ തൊഴില്‍ കരാർ സാധ്യമാക്കുകയാണ് സ്മാർട് സംവിധാനത്തിലൂടെ അധികൃതർ.

തൊഴിലുടമയുടെയും തൊഴിലാളിയുടെയും ഒപ്പ് ഒത്തുനോക്കുന്നതിനടക്കം മനുഷ്യ ഇടപെടല്‍ ആവശ്യമില്ല. വർക്ക് പെർമിറ്റ് അടക്കം തൊഴിലാളികളുമായി ബന്ധപ്പെട്ട അപേക്ഷകളും രേഖകളും ഡിജിറ്റലായി സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 600 590000 നമ്പറിൽ വാട്സാപ്പിലും ബന്ധപ്പെടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.