'ഗവര്‍ണറെ എത്രയും വേഗം തിരികെ വിളിക്കണം': ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

'ഗവര്‍ണറെ എത്രയും വേഗം തിരികെ വിളിക്കണം': ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് സിപിഎം നോട്ടീസ്. ആലപ്പുഴ എംപി എ.എം ആരിഫ് ആണ് നോട്ടീസ് നല്‍കിയത്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാണ് ആവശ്യം.

ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഗവര്‍ണറുടെ ഇടപെടല്‍ മൂലം സര്‍ക്കാരിന് മുന്നോട്ടു പോകാനാകുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം പതിനാല് സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുളള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലിന് അവതരണാനുമതി നല്‍കിയിരുന്നു.

ഭരണഘടനാ പദവിയുള്ള ഗവര്‍ണര്‍ക്ക് കൂടുതല്‍ ചുമതലകള്‍ വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ബില്‍ ഈ മാസം 13 ന് പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് പരിഭാഷയിലുളള ബില്ലിനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്.

സര്‍വകലാശാല ചട്ടങ്ങള്‍ എട്ടും ഇംഗ്ലീഷിലാണ്. എന്നാല്‍ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. അതിനാല്‍ തന്നെ ബില്ലിലും ഗവര്‍ണര്‍ ഒപ്പിടാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.