റിപ്പോ നിരക്ക് തുടര്‍ച്ചയായ അഞ്ചാം തവണയും വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്; വായ്പാ പലിശ വീണ്ടും ഉയരും

റിപ്പോ നിരക്ക് തുടര്‍ച്ചയായ  അഞ്ചാം തവണയും വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്; വായ്പാ പലിശ വീണ്ടും ഉയരും

മുംബൈ: തുടര്‍ച്ചയായ അഞ്ചാം തവണയും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. ആര്‍ബിഐ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പയായ റിപ്പോയുടെ നിരക്കില്‍ 35 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ ഭവന, വാഹന വായ്പകള്‍ അടക്കമുള്ള വ്യക്തിഗത വായ്പകള്‍ക്കു നിരക്കു കൂടും.

വിപണിയുടെ പ്രതീക്ഷയ്ക്കൊത്താണ് നടപടിയെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ സാമ്പത്തിക സാഹചര്യം അനിശ്ചിതത്വത്തില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ കുറവും ഉയര്‍ന്ന ഇന്ധന വിലയും സമ്പദ് രംഗത്തെ ബാധിച്ചിട്ടുണ്ട്.

ഉക്രെയ്ന്‍ യുദ്ധത്തിന്റെ പ്രത്യാഘാതമായി പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുകയാണ്. അതേസമയം ഇന്ത്യന്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട സൂചനകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.