കൊളംബിയയിലെ മണ്ണിടിച്ചിൽ: ബസ് മണ്ണിനടിയിൽ കുടുങ്ങി മരിച്ചത് 34 പേർ

കൊളംബിയയിലെ മണ്ണിടിച്ചിൽ: ബസ് മണ്ണിനടിയിൽ കുടുങ്ങി മരിച്ചത് 34 പേർ

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലെ റിസറാൾഡ പ്രവിശ്യയിൽ റോഡിലേക്കുണ്ടായ മണ്ണിടിച്ചിലിൽ 34 പേർ മരിച്ചതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മലഞ്ചെരിവിലേക്ക് ശക്തമായി പതിച്ച മണ്ണിനും കല്ലുകൾക്കുമിടയിൽ കുടുങ്ങിപ്പോയ നിരവധി വാഹനങ്ങൾക്കിടയിൽ നിറയെ യാത്രക്കാരുമായി ഒരു ബസ് ഉണ്ടായിരുന്നു.

മരിച്ചവരിൽ എട്ട് കുട്ടികളും ഉൾപ്പെട്ടതായി ദേശീയ ദുരന്തനിവാരണ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. മണ്ണിടിച്ചിലിൽ മരിച്ച അമ്മയുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി രക്ഷാപ്രവർത്തകർ കണ്ടെത്തിയ ഒരു പെൺകുട്ടി ഉൾപ്പെടെ ഒമ്പത് പേർ ദാരുണമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

വടക്കൻ പ്രവിശ്യയായ ചോക്കോയിലേക്ക് പോകുന്ന റോഡിലായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. ഒരു ഇന്റർസിറ്റി ബസ്, ജീപ്പ്, മോട്ടോർ ബൈക്ക് എന്നിവ ഒരു കാർ അപകടത്തെ തുടർന്ന് റോഡിൽ നിർത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ വാഹനങ്ങളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.


രണ്ട് മീറ്റർ മണ്ണും ചെളിയും നിറഞ്ഞ ബസിൽ 33 പേരാണ് ഉണ്ടായിരുന്നത്. ആറ് യാത്രക്കാരുമായി ഒരു കാർ, രണ്ട് പേരുള്ള ഒരു മോട്ടോർ സൈക്കിൾ എന്നിവയും അപകടത്തിൽ തകർന്നു. ബസിനുള്ളിൽ കുടുങ്ങി മരിച്ചവരിൽ ഒരാൾ ഗില്ലെർമോ ഇബർഗൻ എന്ന യാത്രക്കാരനാണ്.

ഇദ്ദേഹം മരിക്കുന്നതിന് മുന്പ് തന്റെ ഭാര്യയെയും രണ്ടുമക്കളെയും രക്ഷപെടാൻ സഹായിച്ചിരുന്നു. ഒരു ചെറിയ ദ്വാരത്തിലൂടെ ബസ്സിൽ നിന്ന് ഇറങ്ങാൻ അച്ഛൻ എന്നെ സഹായിച്ചുവെന്ന് അദ്ദേഹത്തിന്റെ മകൻ ആൻഡ്രേസ് പറഞ്ഞു.

മലയിടുക്കിലേക്ക് ചാടുമ്പോൾ തന്റെ ശരീരം മുഴുവൻ ചെളിയിൽ മൂടിയിടുന്നുവെന്ന് ആൻഡ്രേസ് വ്യക്തമാക്കി. മകനോടൊപ്പം കൃത്യസമയത്ത് ബസിൽ നിന്ന് രക്ഷപ്പെടാൻ ഭാര്യയെയും മകളെയും ഇബർഗൻ സഹായിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.