ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: ആം ആദ്മി കേവല ഭൂരിപക്ഷത്തിലേക്ക്; ബിജെപിക്ക് തിരിച്ചടി

ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: ആം ആദ്മി കേവല ഭൂരിപക്ഷത്തിലേക്ക്; ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷത്തിലേക്ക്. 87 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 250ല്‍ 89 ഇടത്ത് ആം ആദ്മിയും 69 ബിജെപിയും നാലിടത്ത് കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. ശേഷിക്കുന്ന സീറ്റുകളിലെ ഫലം പുറത്തു വരുന്നതോടെ ഭരണം നേടാനാകുമെന്നാണ് വിലയിരുത്തല്‍.

ഡല്‍ഹിയില്‍ ആംആദ്മി പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. പതിനഞ്ച് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് ഡല്‍ഹി നഗരസഭ മോചിതമായെന്ന് എഎപി എംഎല്‍എ ദിലീപ് പാഢ്യ പ്രതികരിച്ചു.

15 വര്‍ഷമായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഭരിക്കുന്ന ബിജെപി 2017 ലെ തെരഞ്ഞെടുപ്പില്‍ 181 വാര്‍ഡുകളില്‍ വിജയം നേടിയിരുന്നു. എന്നാല്‍ 171 വരെ സീറ്റ് നേടി ആം ആദ്മി പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫല പ്രഖ്യാപനം.

ആദ്യഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നെങ്കിലും മണിക്കൂര്‍ ഒന്ന് കഴിയുമ്പോള്‍ ബിജെപി ലീഡ് തിരിച്ച് പിടിച്ചിരുന്നു. പിന്നീട് വീണ്ടും ലീഡ് നില മാറി മറിയുകയായിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.