സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. എൻഫോഴ്സ്മെന്‍റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് പ്രത്യേക പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തുന്നത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്താനായി പൊലീസ് ജയിൽ മേധാവിയുടെ അനുമതി തേടും.

ജുഡീഷ്യൽ കസ്റ്റ‍ഡിയുള്ള കൊഫേപോസ പ്രതിയായതിനാൽ കോടതിയുടെ അനുമതി കൂടി വേണമെന്ന് ജയിൽ വകുപ്പ് ആവശ്യപ്പെട്ടാൽ ക്രൈംബ്രാഞ്ചിന് കോടതിയെ സമീപിക്കേണ്ടിവരും.ആരോട് സംസാരിച്ചുവെന്ന് സ്വപ്ന വെളിപ്പെടുത്തിയാൽ ശബ്ദരേഖ റെക്കോർഡ് ചെയ്ത ഉപകരണം കണ്ടെത്താ-നാകുമെന്നതാണ് ക്രൈംബ്രാഞ്ചിന്‍റെ അടുത്ത നീക്കം. ഈ ഉപകരണം ലഭിച്ചാൽ മാത്രമേ ഫോറൻസിക് പരിശോധക്കായി ക്രൈംബ്രാഞ്ചിന് നൽകാൻ കഴിയൂ.

അതീവ രഹസ്യമായി അന്വേഷണ പൂർത്തിയാക്കി റിപ്പോർട്ട് നൽകാണ് പ്രത്യേക സംഘത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഹൈടെക് സെൽ എസ് പി ഇ എസ് ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.