ഫുട്ബോള്‍ ലോകകപ്പ് മെട്രോ പ്രവർത്തന സമയം ദീർഘിപ്പിച്ച് ദുബായ് ആ‍ർടിഎ

ഫുട്ബോള്‍ ലോകകപ്പ് മെട്രോ പ്രവർത്തന സമയം ദീർഘിപ്പിച്ച് ദുബായ് ആ‍ർടിഎ

ദുബായ് :ഫിഫ ലോകകപ്പ് ഫുട്ബോള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ ആരാധകർക്ക് വിവിധ ഫാന്‍സോണികളിലെത്തി മത്സരം വീക്ഷിക്കാനുളള സൗകര്യാർത്ഥം ദുബായ് മെട്രോ പ്രവർത്തനസമയം ദീർഘിപ്പിച്ചു.മത്സരമുളള ദിവസങ്ങളിലാണ് സമയമാറ്റം. പുതുക്കിയ സമയക്രമം വെളളിയാഴ്ച മുതല്‍ പ്രാബല്യത്തിലായി.

ഇന്ന് രാവിലെ അഞ്ച് മണിമുതല്‍ നാളെ പുലർച്ചെ 2.30 വരെ മെട്രോ പ്രവർത്തിക്കും.

ഡിസംബർ 13, 14 തിയതികളില്‍ രാവിലെ അഞ്ച് മണിമുതല്‍ പിറ്റേന്ന് പുലർച്ചെ 2.30 വരെ മെട്രോ പ്രവർത്തിക്കും.

ഡിസംബർ 17 ന് രാവിലെ അഞ്ച് മണിമുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണി വരെ മെട്രോ പ്രവർത്തിക്കും.

ഡിസംബർ 18 ന് രാവിലെ അഞ്ച് മണിമുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണി വരെ മെട്രോ പ്രവർത്തിക്കും.

ഫിഫ ഔദ്യോഗിക ഫാന്‍ സോണ്‍ അനുവദിച്ച ലോകത്തെ ആറ് നഗരങ്ങളിലൊന്നാണ് ദുബായ്. ആയിരകണക്കിന് പേരാണ് ഫാന്‍ സോണുകളിലെത്തി മത്സരത്തിന്‍റെ ആവേശത്തിനൊപ്പം പങ്കുചേരുന്നത്.

നേരത്തെ ലോകകപ്പ് പശ്ചാത്തലത്തില്‍ മണിക്കൂറിൽ 1,200 യാത്രക്കാരെ എത്തിക്കുന്നതിനായി പ്രതിദിനം 1,400 ദുബായ് മെട്രോ സർവ്വീസുകളും 700 അധിക ടാക്സികളും, 60 പൊതു ബസുകളും, മൂന്ന് മറൈൻ ട്രാൻസിറ്റ് മാർഗങ്ങളും ആർടിഎ സജ്ജമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.