കൈക്കൂലി കേസ്: ടോമിന്‍ തച്ചങ്കരിക്കെതിരെ പ്രൊസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ്

കൈക്കൂലി കേസ്: ടോമിന്‍ തച്ചങ്കരിക്കെതിരെ പ്രൊസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ്

തിരുവനന്തപുരം: പാലക്കാട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ.

ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കി. സംസ്ഥാനത്തെ ഐപിഎസ് ഓഫീസര്‍മാരില്‍ പ്രധാനിയും ഡിജിപിയുമായ ടോമിന്‍ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടിയാണ് കത്ത്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. തച്ചങ്കരിയെ അഴിമതി കേസില്‍ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. തച്ചങ്കരിക്കെതിരെ തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.