അവധി ദിനങ്ങളെത്തുന്നു, ക്യാപിംങ് നിരോധിച്ച് ഫുജൈറയും റാസല്‍ ഖൈമയും

അവധി ദിനങ്ങളെത്തുന്നു, ക്യാപിംങ് നിരോധിച്ച് ഫുജൈറയും റാസല്‍ ഖൈമയും

യുഎഇ ദേശീയ ദിനം, ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയ മുന്‍നിർത്തി റാസല്‍ ഖൈമയിലും ഫുജൈറയിലും ക്യാപിംങ് നിരോധിച്ചു. ടെന്‍റുകളിലും കാരവാനിലും ഒത്തുചേരുന്നതിനും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനുമാണ് വിലക്ക്. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്ന് ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഗാനെം അൽ കാബി പറഞ്ഞു. ഫുജൈറ എമിറേറ്റിന്‍റെ എല്ലാ മേഖലകളിലും നിരോധനം ബാധകമായിരിക്കും. മലനിരകളുടെ മനോഹാരിതയുളളതുകൊണ്ടുതന്നെ ക്യാപിംങിനും മറ്റും ഒട്ടേറെപേർ എത്തുന്ന സ്ഥലങ്ങളാണ് ഫുജൈറയും റാസല്‍ഖൈമയും. ആഘോഷവസരങ്ങളെത്തുന്നതോടെ സഞ്ചാരികള്‍ കൂടുതലായി എത്താനുളള സാധ്യതമുന്നില്‍ കണ്ടാണ് നിരോധനം ഏർപ്പെടുത്തിയത്. നിയമം ലംഘിക്കുന്നവർക്ക് പിഴയും തുടർ നടപടികളും നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.