തിരുവനന്തപുരം: ഗവര്‍ണര്‍ വിഷയത്തില്‍ ആര്‍എസ്പിക്കൊപ്പം മുസ്ലീം ലീഗും ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരായ ബില്ലില്‍ യുഡിഎഫിന് അനുകൂലമായ നിലകൊള്ളേണ്ടിവന്നത് ലീഗിന്റെ ശരിയായ നിലപാട് മൂലമാണെന്നും ലീഗിനെ പ്രശംസിച്ചുകൊണ്ട് ഗോവിന്ദന്‍ പറഞ്ഞു.
മന്ത്രി അബ്ദുറഹിമാനെ അധിക്ഷേപിച്ച വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ശക്തമായ നിലപാട് സ്വീകരിച്ചു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്‍ വെള്ളിയാഴ്ച്ച പറഞ്ഞത്.
ലീഗിനെ പുകഴ്ത്തിയുള്ള എം.വി. ഗോവിന്ദന്റെ പരാമര്‍ശങ്ങളില്‍ സിപിഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. വര്‍ഗീയ പാര്‍ട്ടിയല്ലെങ്കിലും എതിര്‍ ചേരിയിലുള്ള പാര്‍ട്ടികള്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി നടക്കുന്നത് അപക്വമാണെന്നാണ് സിപിഐയുടെ പ്രതികരണം. നിലവില്‍ എല്‍ഡിഎഫ് ഒരു പ്രതിസന്ധിയും നേരിടുന്നില്ലെന്നും സിപിഐ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.