ന്യൂഡല്‍ഹി: വയനാട് മെഡിക്കല്‍ കോളജ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ ഗ്ലെന്‍ എസ്റ്റേറ്റിനെതിരെ സുപ്രീം കോടതി നോട്ടീസ്. ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതി അലക്ഷ്യ ഹര്‍ജിയിലെ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നടപടികള്‍ നടത്താനായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍, ഇതിനായി 1.92 കോടി രൂപ മാത്രം നല്‍കി എസ്റ്റേറിന്റെ 75 ഏക്കര്‍ ഏറ്റെടുത്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
2013 -ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂവില നല്‍കി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയത്. എന്നാല്‍, കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം 30 ഏക്കറില്‍ അധികമുള്ള എസ്റ്റേറ്റുകളുടെ ഉടമകള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.
അതിനാല്‍ തന്നെ ഹൈക്കോടതി നിര്‍ദേശിച്ചത് പോലെ ഭൂവില നല്‍കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റിയറിങ്ങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, വി രാമസുബ്രഹ്മണ്യം എന്നിവിരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.