മസ്കറ്റ് -മുംബൈ സർവ്വീസ് ആരംഭിച്ച് വിസ്താര എയർലൈന്‍സ്

മസ്കറ്റ് -മുംബൈ സർവ്വീസ് ആരംഭിച്ച് വിസ്താര എയർലൈന്‍സ്

ദുബായ്: മുംബൈയില്‍ നിന്നും ഒമാനിലെ മസ്കറ്റിലേക്ക് സ‍ർവ്വീസ് ആരംഭിച്ച് വിസ്താര. ഗള്‍ഫ് മേഖലയില്‍ പ്രവർത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് മസ്കറ്റില്‍ നിന്നും സർവ്വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനുളളില്‍ വിസ്താര സർവ്വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ഗള്‍ഫ് നഗരമാണ് മസ്കറ്റ്. നേരത്തെ അബുദബിയിലേക്കും ജിദ്ദയിലേക്കും സർവ്വീസ് ആരംഭിച്ചിരുന്നു. മുംബൈയില്‍ നിന്നും ദുബായിലേക്കും വിസ്താര സർവ്വീസ് നടത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള യാത്രാ ആവശ്യം ഉയർന്നതിനെ തുടർന്നാണ് കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തുന്നത്.

ഇന്ന് രാത്രി പ്രാദേശിക സമയം രാത്രി 8 മണിക്ക് മുംബൈയില്‍ നിന്നും പുറപ്പെടുന്ന ആദ്യ വിമാനം പ്രാദേശിക സമയം 9.35 ന് മസ്കറ്റില്‍ എത്തിച്ചേരും. മധ്യപൂർവ്വദേശത്തേക്ക് കൂടുതല്‍ സേവനങ്ങള്‍ ആരംഭിക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് വിസ്താര ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് കണ്ണന്‍ പറഞ്ഞു. ഇന്ത്യയും ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളും തമ്മിലുളള ദൃഢമായ ഉഭയകക്ഷി ബന്ധം ഇതിന് പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു.

പ്രതിദിനം മുംബൈയില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8 മണിക്ക് മസ്കറ്റിലേക്ക് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 9.35 ന് മസ്കറ്റിലെത്തും. ലോകോത്തര നിലവാരത്തിലുളള ക്യാബിൻ ശുചിത്വത്തിനും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പിന്തുടരുന്നതുകൊണ്ടും സ്ക്രൈ ട്രാക്സ് വേള്‍ഡ്  എയർലൈന്‍റേതടക്കം മികച്ച എയർലൈൻ പുരസ്കാരങ്ങള്‍ നിരവധി തവണ വിസ്താര സ്വന്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.