തൊടുപുഴ: കരാറുകാരനോട് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പത്തനംതിട്ട സ്വദേശി എം. ഹാരീസ് ഖാനാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
പഞ്ചായത്തിന്റെ വര്‍ക്കുകള്‍ ചെയ്യുന്ന കോണ്‍ട്രാക്ടറോട് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് കോണ്‍ട്രാക്ടര്‍ കൈക്കൂലി നല്‍കുന്നതിനിടെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു.
പണി പൂര്‍ത്തിയാക്കിയ ബില്ല് മാറി നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച പഞ്ചായത്തിലെത്തി സെക്രട്ടറി ഹാരീസ് ഖാന് തുക കൈമാറുന്നതിനിടെയിലാണ് വിജിലന്‍സിന്റെ പിടിയിലാക്കുന്നത്. ഇയാള്‍ക്കെതിരെ മുന്‍പും വ്യാപക പരാതി ഉണ്ടായിരുന്നതായാണ് വിവരം. ഇതില്‍ വിജിലന്‍സിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.