കൊച്ചി: കലകളുടെ വിസ്മയ കാഴ്ച്ചകളുമായി കൊച്ചി മുസിരീസ് ബിനാലെയ്ക്ക് ഫോര്‍ട്ട് കൊച്ചിയില്‍ തുടക്കം. 14 വേദികളിലായി 200 സൃഷ്ടികളാണ് ഇത്തവണ കാണികള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്.
പ്രദര്‍ശനം ഏപ്രില്‍ 10 വരെ നീളും. മുപ്പത്തഞ്ചോളം രാജ്യങ്ങളില്‍നിന്നുള്ള 90 കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും. കലാവിദ്യാര്‍ഥികളുടെ രചനകള്‍ ഉള്‍പ്പെടുത്തി സ്റ്റുഡന്റ്‌സ് ബിനാലെയും കുട്ടികളുടെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ എന്നിവയും വിവിധ സാംസ്‌കാരിക പരിപാടികളും ഇതോടൊപ്പം നടക്കും.
ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് എന്നിവയാണ് പ്രധാനവേദികള്‍. ടികെഎം വെയര്‍ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കാശി ടൗണ്‍ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട് കഫെ, എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറി എന്നിങ്ങനെയാണ് മറ്റുവേദികള്‍.
ആസ്പിന്‍വാള്‍ ഹൗസ് ഉള്‍പ്പെടെ ഏതാനും ബിനാലെ വേദികളിലെ പ്രദര്‍ശനം ഇരുപത്തിമൂന്നിനാണ് തുടങ്ങുക. പ്രധാനവേദികളിലൊന്നായ ആസ്പിന്‍വാള്‍ ഹൗസ് അനുവദിച്ചു കിട്ടാന്‍ വൈകിയതും വിദേശങ്ങളില്‍ നിന്ന് കലാസൃഷ്ടികള്‍ കൊച്ചിയില്‍ എത്തുന്നതിലെ സാങ്കേതിക തടസവുംമൂലം പ്രദര്‍ശനമൊരുക്കല്‍ വൈകിയതാണ് കാരണം.
വൈകിയ ജോലികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു. സ്റ്റുഡന്റ്‌സ് ബിനാലെ വേദികളും ക്ഷണിക്കപ്പെട്ട കലാപ്രദര്‍ശനങ്ങളും ചൊവ്വാഴ്ചമുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. ദര്‍ബാര്‍ ഹാള്‍ വേദി ബുധനാഴ്ച തുറക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.