സ്വവർഗ്ഗാനുരാഗ പരിവർത്തന നിയമം: എതിർപ്പുമായി ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി

സ്വവർഗ്ഗാനുരാഗ പരിവർത്തന നിയമം: എതിർപ്പുമായി ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി

പെർത്ത്: ഓസ്‌ട്രേലിയൻ സംസ്ഥാനമായ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കൊണ്ടുവരാനിരിക്കുന്ന സ്വവർഗ്ഗാനുരാഗ പരിവർത്തന നിയമത്തിനെതിരെ എതിർപ്പുമായി ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി. ലിംഗ വ്യക്തിത്വവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കൃത്യമായ തെറാപ്പികൾ നൽകുന്നതിൽ നിന്ന് ഡോക്ടർമാരും മനശാസ്ത്രജ്ഞരും കൗൺസിലർമാരും വിശ്വാസ സംഘടനകളെയും തടയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പടിഞ്ഞാറൻ ഓസ്‌ട്രേലിയ ഗവർണർ മാർക്ക് മക്‌ഗോവനോട് ക്രൈസ്തവ സംഘടനയായ ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി (എസിഎൽ) ആവശ്യപ്പെട്ടു.

നിയമനിർമ്മാണത്തിൽ വിക്ടോറിയൻ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന തെറ്റുകൾ അനുകരിക്കരുതെന്നും പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ എസിഎൽ സ്റ്റേറ്റ് ഡയറക്ടർ പീറ്റർ അബെറ്റ്‌സ് സർക്കാരിനോട് അഭ്യർത്ഥിച്ചു.


പീറ്റർ അബെറ്റ്‌സ്

സ്വർഗാനുരാഗത്തെ പിൻതുണച്ചുകൊണ്ടുള്ള വിക്ടോറിയൻ സർക്കാരിന്റെ നിയമനിർമ്മാണത്തെ എൽജിബി അലയൻസ് (എൽജിബിടി റൈറ്റ്‌സ് ചാരിറ്റി സ്റ്റോൺവാളിന്റെ നയങ്ങൾക്കെതിരെ 2019 ൽ സ്ഥാപിതമായ ബ്രിട്ടീഷ് അഭിഭാഷക ഗ്രൂപ്പ്), എഎംഎ (ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ), കോളേജ് ഓഫ് പ്രാക്ടീസ് സൈക്യാട്രിസ്റ്റ്സ്, മറ്റ് പ്രൊഫഷണൽ ഗ്രൂപ്പുകൾ എന്നിവ എതിർത്തിരുന്നുവെന്ന് അബെറ്റ്സ് പറഞ്ഞു.

തങ്ങളുടെ 10 വയസുള്ള കുട്ടിയെ അവർ ജനിച്ച സമയത്തുള്ള ലിംഗ അവസ്ഥയിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നതിനെ തടയാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളെ ശിക്ഷിക്കുന്നതാണ് വിക്ടോറിയൻ നിയമനിർമ്മാണം. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ അത്തരം നിയമനിർമ്മാണം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അബെറ്റ്സ് വ്യക്തമാക്കി.

ക്രിസ്ത്യൻ, ജൂത, സിഖ്, തുടങ്ങിയ സമുദായങ്ങളുടെ മതസ്വാതന്ത്ര്യം മാനിക്കുന്ന വിധത്തിലായിരിക്കണം നിയമനിർമ്മാണം. ആരോഗ്യ വിദഗ്ധരുമായും ലിംഗ വ്യക്തിത്വത്തിൽ നിന്ന് വ്യതിചലിച്ചവരുമായും, തെറാപ്പി അല്ലെങ്കിൽ കൗൺസിലിങ്ങിലൂടെ കുട്ടിക്കാലത്തെ ആഘാതത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകളുമായും വിവിധ മതസംഘടനകളുമായും ഈ വിഷയത്തിൽ കൂടുതൽ ആലോചകൾ നടത്തണമെന്നും മക്‌ഗോവൻ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.


പടിഞ്ഞാറൻ ഓസ്‌ട്രേലിയ ഗവർണർ മാർക്ക് മക്‌ഗോവൻ

നടപ്പിലാക്കാൻ പോകുന്ന നിയമനിർമ്മാണം ആളുകളെ ഉചിതമായ പിന്തുണയിൽ നിന്നും ചികിത്സയിൽ നിന്നും വിച്ഛേദിക്കുന്നില്ല എന്നത് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. മക്കളെ ലിംഗ മാറ്റത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ അവകാശങ്ങളെ ഹനിക്കാൻ പാടില്ലെന്നും അബെറ്റ്സ് വിശദീകരിച്ചു.

ലിംഗ 'പരിവർത്തനവും അടിച്ചമർത്തൽ രീതികളും' എന്നതിന്റെ ആസൂത്രിത നിർവചനത്തിൽ 'പഠനങ്ങൾ' ഉൾപ്പെടുന്നുവെന്ന് സർക്കാർ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകളിൽ പറയുന്നതിനാൽ വിശ്വാസ സമൂഹങ്ങളോടും വിഷയത്തിൽ കൂടുതൽ ആലോചനകൾ നടത്തേണ്ടതുണ്ടെന്ന് അബെറ്റ്സ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.