ഭാരത് മാല പദ്ധതി: സംസ്ഥാനത്ത് 1.52 ലക്ഷം കോടിയുടെ റോഡ് വികസനം; നിതിന്‍ ഗഡ്കരി നാളെ പ്രഖ്യാപിക്കും

 ഭാരത് മാല പദ്ധതി: സംസ്ഥാനത്ത് 1.52 ലക്ഷം കോടിയുടെ റോഡ് വികസനം; നിതിന്‍ ഗഡ്കരി നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട വിഴിഞ്ഞം -പാരിപ്പള്ളി ഔട്ടര്‍ റിങ് റോഡിനു പുറമെ പുതിയ അഞ്ച് ബൈപ്പാസുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഭാരത് മാല പദ്ധതി പ്രകാരമാണ് റോഡ് നിര്‍മാണം. എന്‍.എച്ച് -66 ആറുവരിയാക്കുന്നതിനൊപ്പമാണ് 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നത്.

നാളെ തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും. ചരക്ക് നീക്കത്തിന് കൊച്ചിയില്‍ ലോജിസ്റ്റിക് പാര്‍ക്ക് നിര്‍മിക്കും. രാജ്യത്താകെ 25 ലോജിസ്റ്റിക് പാര്‍ക്കുകളാണ് വികസിപ്പിക്കുക.

11 റോഡുകളുടെ വികസനം ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. റോഡ് വികസനം വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രദേശിക സമിതികളും മുഖ്യമന്ത്രി ചെയര്‍മാനായി സംസ്ഥാന സമിതിയും രൂപീകരിച്ചിട്ടുണ്ട്.

എന്‍.എച്ച് 66ന് മാത്രം- 66000 കോടി, മറ്റു റോഡുകള്‍ക്ക്- 86000 കോടി എന്നിങ്ങനെയാണ് തുക അനുവദിക്കുന്നത്.

കടമ്പാട്ടുകോണം- ചെങ്കോട്ട ഹരിത പാത, തിരുവനന്തപുരം- അങ്കമാലി ബൈപ്പാസ്, പാലക്കാട് - കോഴിക്കോട് ബൈപ്പാസ്, മലപ്പുറം- മൈസൂര്‍ ഹരിതപാത, കൊച്ചി -തൂത്തുക്കുടി അതിവേഗ പാത എന്നിവയാണ് പുതുതായി നിര്‍മിക്കുന്ന അഞ്ച് റോഡുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.