ന്യൂഡല്‍ഹി: തവാങ് മേഖലയിലെ ഇന്ത്യ- ചൈന സൈനിക സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക് സഭയില്‍ വീണ്ടും അടിയന്തിര പ്രമേയ നോട്ടീസ്. തവാങ്ങില്‍ ചൈനീസ് കടന്നു കയറ്റം ഉണ്ടായതായി കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് സഭയെ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെ മനീഷ് തിവാരിയാണ് ഇന്ന് ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. തവാങിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കിയിട്ടില്ലെന്നും രാജ് നാഥ് സിങ് ഇന്നലെ വ്യക്തമാക്കി.
ഇതിനിടെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ യോഗത്തിനെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും ഇന്ന് ചേരും. യോഗത്തില്‍ തവാങ് സംഘര്‍ഷം ചര്‍ച്ച ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.