2023 ലെ അറബ് ടൂറിസം തലസ്ഥാനമായി ദോഹ

2023 ലെ അറബ് ടൂറിസം തലസ്ഥാനമായി ദോഹ

ദോഹ : അറബ് മേഖലയുടെ 2023 ലെ ടൂറിസം തലസ്ഥാനമായി ദോഹ. അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് ചേർന്ന അറബ് മിനിസ്റ്റീരിയൽ കൗൺസിൽ ഫോർ ടൂറിസം 25-ാമത് സെഷനിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ലോകകപ്പ് സംഘാടനത്തിലെ മികവാണ് നേട്ടത്തിന് അടിസ്ഥാനം.

ലോകകപ്പ് മികവുറ്റ രീതിയിൽ സംഘടിപ്പിച്ചതിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഇഷ്ട വിനോദസഞ്ചാര ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തർ തങ്ങളുടെ അന്തസ്സും ആതിഥ്യമര്യാദയും പ്രതിഫലിപ്പിക്കുകയും തെളിയിക്കുകയും ചെയ്യുന്നതായി യോഗം വിലയിരുത്തി.ഖത്തറിന് പ്രത്യേക പദവി നൽകിയതിന് അറബ് കൗൺസിലിനും അറബ് ടൂറിസം ഓർഗനൈസേഷനും പ്രസിഡന്‍റ് ബന്ദർ ബിൻ ഫഹദ് അൽ ഫുഹൈദിനും അറബ് ലീഗിലെ ഖത്തറിന്‍റെ സ്ഥിരം പ്രതിനിധി സാലെം മുബാറക് അൽ ഷാഫി നന്ദി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.